മനാമ: 'ഗൾഫ് മാധ്യമം'മലബാർ അടുക്കള ഫേസ്ബുക്ക് കൂട്ടായ്മയുമായി സഹകരിച്ച് നടത്തിയ പായസ മത്സരത്തിൽ ഒന്നാം സ്ഥാനം ലീമ ജോസഫിന്. ഇളനീർ ചാമയരി പായസമാണ് ലീമ തയാറാക്കിയത്. 130 ദീനാർ വിലയുള്ള ഫിലിപ്സ് 50 ഇഞ്ച് സ്മാർട്ട് ടി.വിയാണ് ഒന്നാം സമ്മാനം. പംപ്കിൻ പിടി പായസത്തിലൂടെ ഷരീഫ ജാഫർ രണ്ടാം സ്ഥാനം നേടി. 80 ദീനാർ വിലയുള്ള ടൈറ്റൻ ലേഡീസ് വാച്ചാണ് രണ്ടാം സമ്മാനം. ഹരിത സസ്യപായസം തയാറാക്കിയ മായ ഉദയകുമാർ മൂന്നാം സ്ഥാനം സ്വന്തമാക്കി. 60 ദീനാർ വിലയുള്ള മിക്സർ ഗ്രൈൻഡറും സ്റ്റൗവുമാണ് മൂന്നാം സമ്മാനം. ഏറ്റവും കൂടുതൽ സമൂഹമാധ്യമ പിന്തുണ ലഭിച്ച പായസ വീഡിയോക്കുള്ള സമ്മാനം ലുബിന നദീറിനാണ്. ഉള്ളിപ്പായസമാണ് ലുബീന തയാറാക്കിയത്. ഫൈനലിൽ എത്തിയ മറ്റുള്ളവർക്ക് മാളൂസ് കിറ്റ് അടക്കമുള്ള 10 ദീനാറിെൻറ പ്രോത്സാഹന സമ്മാനം ലഭിക്കും.
എറണാകുളം സ്വദേശിയായ ലീമ ജോസഫ് ബി.ഡി.എഫ് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ്. സിവിൽ എൻജിനീയറായ മജു ജോർജിെൻറ ഭാര്യയാണ്. ജെസ്വിൻ മജു, ജോയേൽ മജു എന്നിവരാണ് മക്കൾ. ക്രൗ ബഹ്റൈനിൽ ഒാഡിറ്ററായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി ജാഫറിെൻറ ഭാര്യയാണ് ഷരീഫ ജാഫർ. രണ്ടു മക്കളുണ്ട്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് മായ ഉദയകുമാർ. ഭർത്താവ്: ഉദയകുമാർ (അരാമെക്സ്). അനന്തു, െഎശ്വര്യ എന്നിവരാണ് മക്കൾ.
തിരുവനന്തപുരം സ്വദേശിയായ ലുബിന നദീർ ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ കാമ്പസിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ്: നദീർ അബ്ദുൽ സലാം (റിഫ റാമിസ് ഹൈപ്പർമാർക്കറ്റ്). ഒരു മകനുണ്ട്.
മത്സരാർഥികൾ അയച്ച പാചകക്കുറിപ്പുകളിൽനിന്ന് വൈവിധ്യം, ക്രിയേറ്റിവിറ്റി എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 50 പേരാണ് ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയത്. കേരളത്തിലെയും ഗൾഫിലെയും പ്രശസ്തരായ പാചക വിദഗ്ധരും യൂട്യൂബ് വ്ലോഗർമാരുമടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. എല്ലാ പായസവും ഒന്നിനൊന്ന് മെച്ചമായിരുെന്നന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
മാളൂസ് ആയിരുന്നു മത്സരത്തിെൻറ മുഖ്യപ്രായോജകർ. നിറപറ, ഫിലിപ്സ്, മീനുമിക്സ്, ബട്ടർൈഫ്ല, കേവൽറാം, സാസ്കോ എന്നിവരാണ് മത്സരം സ്പോൺസർ ചെയ്തത്. വിജയികൾക്കുള്ള സമ്മാനങ്ങൾ വെള്ളിയാഴ്ച വൈകീട്ട് നാലിന് മുഹറഖിലെ 'ഗൾഫ് മാധ്യമം'ഒാഫിസിൽവെച്ച് നൽകും. പ്രോത്സാഹന സമ്മാനങ്ങൾ ശനിയാഴ്ച രാവിലെ 10 മുതൽ ഒാഫിസിൽനിന്ന് ഏറ്റുവാങ്ങാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.