മനാമ: ഗള്‍ഫ് റിയല്‍ എസ്റ്റേറ്റ് പ്രദർശനത്തിന് തുടക്കമായി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപമിറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉചിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പൊതു-^സ്വകാര്യ മേഖലയൂടെ സഹകരണം റിയല്‍ എസ്റ്റേറ്റ് മേഖലക്ക് കരുത്തേകുമെന്നും കരുതുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുറമെ നിന്നുള്ള നിക്ഷേപകരെയും ആഭ്യന്തര നിക്ഷേപകരെയൂം ആകര്‍ഷിക്കുന്നതിന് സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ഇത്തരം എക്സിബിഷനുകള്‍ വഴി കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് ചുവടുമാറ്റം നടത്താന്‍ തയാറാകുമെന്നും കരുതുന്നു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ ബഹ്റൈന്‍ ഇൻറര്‍നാഷണല്‍ എക്സിബിഷന്‍ സെൻററില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ ജി.സി.സി, അറബ്, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളും ഏജന്‍സികളും പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന ശേഷം വിവിധ സ്റ്റാളുകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.