മനാമ: ബഹ്റൈനിൽ നിന്നുള്ള തീർഥാടകർക്ക് വിശുദ്ധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ വിലയിരുത്തി.
മിനയിലും അറഫാത്തിലും ഒരുക്കിയ സൗകര്യങ്ങളാണ് ബഹ്റൈൻ ഹജ്ജ് മിഷൻ സംഘം വിലയിരുത്തിയത്.
ഹജ്ജ്-ഉംറ കാര്യ ഉന്നതാധികാര സമിതിയുടെ നിർദേശ പ്രകാരം സൗദിയിലെത്തിയ സംഘം ബഹ്റൈനിൽ നിന്നുമെത്തുന്ന തീർഥാടകർ താമസിക്കുന്നയിടങ്ങളിലെത്തി സൗകര്യങ്ങളും ഒരുക്കങ്ങളും വിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
മെച്ചപ്പെട്ട സേവനങ്ങൾ ബഹ്റൈനിൽ നിന്നുള്ള തീർഥാടകർക്ക് നൽകുന്നതിന് വിവിധ കമ്പനികളുമായി കൂടിക്കാഴ്ചകളും മീറ്റിങ്ങുകളും നടത്തി. ബഹ്റൈൻ ഹജ്ജ് മിഷൻ സെക്രട്ടറി ഖാലിദ് ജാസിം അൽ മാലൂദ്, എൻജിനീയറിങ് പ്ലാനിങ് വിഭാഗം ചെയർമാൻ അബ്ദുല്ല അവദ് എന്നിവരടങ്ങുന്ന സംഘമാണ് സൗദിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.