ഹാർമോണിയസ് കേരള: ബഹ്റൈനിലെ ചിത്രരചന മത്സരം ശ്രദ്ധേയമായി

മനാമ: ‘ഗള്‍ഫ് മാധ്യമം’ ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളില്‍ ഏപ്രിൽ 12 ന് സംഘടിപ്പിക്കുന്ന ‘ഹാര്‍മോണിയസ് കേരള’യുടെ മ ുന്നോടിയായ ചിത്രരചന മത്സരം ഇന്നലെ മനാമ ലുലു ദാനാ മാളില്‍ നടന്നു. ലുലു ദാനാ മാളി​െൻറ സഹകരണത്തോടെ നടന്ന മത്സരത ്തിൽ നൂറുകണക്കിന് കുട്ടികൾ പെങ്കടുത്തു.

അഞ്ച് മുതൽ എട്ടു വയസുവരെ, ഒമ്പത് മുതൽ 11വരെ, 12 മുതൽ 14 വരെ, 15 മുതൽ 17 വയസുവരെ എന്നിങ്ങനെയുള്ള നാല് വിഭാഗങ്ങളിലാണ് മത്സരം നടന്നത്. രാവിലെ 7.45 ന് ചിത്രരചന മത്സരത്തി​െൻറ ഉദ്ഘാടനം ‘ഗൾഫ് മാധ്യമം’ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ നിർവഹിച്ചു. ലുലു ദാനാമാൾ ജനറൽ മാനേജർ നിസാം സാന്നിധ്യം വഹിച്ചു.

ഗൾഫ് മാധ്യമം റഡിഡൻറ് മാനേജർ അബ്ദുൽ ജലീൽ സ്വാഗതവും ബ്യൂറോ ഇൻ ചാർജ് ഷമീർ മുഹമ്മദ് നന്ദിയും പറഞ്ഞു. തുടർന്ന് എട്ട് മണിക്ക് കിഡ്സ് വിഭാഗം മത്സരം ആരംഭിച്ചു. അതിനുശേഷം മറ്റുള്ള മത്സരങ്ങളും നടന്നു. ഹെൽപ് െഡസ്ക്കുകളും ആറ് രജിസ്ട്രേഷൻ റിപ്പോർട്ടിങ് കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. മത്സരം തങ്ങൾക്ക് പുതുമയുള്ള അനുഭവം നൽകിയതായി കുട്ടികൾ പ്രതികരിച്ചു.

രക്ഷിതാക്കളും മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അടുക്കും ചിട്ടയോടും പരിപാടി പൂർണ്ണ വിജയമാക്കാൻ നിരവധി വോളണ്ടിയർമാരും ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരും ഒരുമയോടെ പ്രവർത്തിച്ചതും ശ്രദ്ധേയമായി.

Tags:    
News Summary - harmonious kerala drawing competition -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.