മനാമ: രാജ്യത്ത് കോവിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തിൽ 'Be Positive; Not Covid +Ve' ഡോക്ടറോട് ചോദിക്കാം' തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച വൈകീട്ട് ആറിന് സൂം വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ ആരോഗ്യ വിദഗ്ധനും മുംബൈ ധാരാവിയിൽ വൈറസ് വ്യാപനത്തെ നിയന്ത്രിച്ച കേരളത്തില്‍ നിന്നുള്ള മുംബൈ മിഷന് മെഡിക്കല്‍ ടീമംഗവും തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ കോവിഡ് കെയർ ഡിപ്പാർട്മെന്റ് തലവനുമായ ഡോ. അനീഷ് രാജ് കോവിഡ്, ഒമിക്രോൺ, രോഗപ്രതിരോധം, വാക്സിനുകൾ എന്നിവയെ കുറിച്ച് സംസാരിക്കും. പ്രേക്ഷകരുടെ അന്വേഷണങ്ങൾക്ക് മറുപടിയും പറയും. ഈ ആരോഗ്യ ബോധവത്കരണ വെബിനാറിനെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് 39124878, 39916500 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെ ന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദ് അലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.