മനാമ: വിമാനമാർഗം ഹെറോയിൻ കടത്തിയ പാകിസ്താൻ സ്വദേശിക്ക് 15 വർഷം തടവ്. ഹൈ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് 30 വയസ്സുകാരനായ ഇയാൾ വിമാനത്താവളത്തിൽ പിടിയിലായത്. എയർപോർട്ട് സുരക്ഷ സംവിധാനങ്ങൾ കടന്നുവന്ന ഇയാളെ കംസ്റ്റംസ് സംശയാസ്പദമായി പരിശോധിച്ചപ്പോഴാണ് നൂറോളം മയക്കുമരുന്ന് കാപ്സ്യൂളുകൾ വിഴുങ്ങിയതായി കണ്ടെത്തിയത്. പ്രതിയെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലേക്ക് കൊണ്ടുപോയി, ഹെറോയിൻ കാപ്സ്യൂളുകൾ പുറത്തെടുക്കുകയായിരുന്നു. ഹെറോയിൻ ബഹ്റൈനിലുള്ള ഏജന്റിനെ ഏൽപിക്കാനായി ഒരാൾ തന്നയച്ചതാണെന്നും പകരം പണം ലഭിച്ചതായും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയുടെ 15 വർഷത്തെ ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.