കുതിരയോട്ട മത്സരം  കാണാന്‍ രാജാവത്തെി

മനാമ: ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ എന്‍ഡ്യൂറന്‍സ് വില്ളേജില്‍ നടന്ന സീനിയര്‍-ജൂനിയര്‍ കുതിരയോട്ട മത്സരം (കിങ്സ് കപ്പ് എന്‍ഡ്യൂറന്‍സ് റെയ്സ്) കാണാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയത്തെി. നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ലഫ്.ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ ഖലീഫ, ബഹ്റൈന്‍ ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷന്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ, ശൈഖ് ഫൈസല്‍ ബിന്‍ റാഷിദ് ആല്‍ ഖലീഫ തുടങ്ങിയവര്‍ ചേര്‍ന്ന് രാജാവിനെ സ്വീകരിച്ചു. 
മത്സര ഘട്ടങ്ങളെക്കുറിച്ചും പങ്കെടുക്കുന്നവരെറിച്ചും ശൈഖ് നാസിര്‍ വിശദീകരിച്ചു. ഒന്നാം സ്ഥാനം നേടിയ യു.എ.ഇയില്‍ നിന്നുള്ള റാഷിദ് അല്‍ മസ്റൂഇ, രണ്ടാം സ്ഥാനം നേടിയ ബഹ്റൈനി റോയല്‍ ടീം അംഗം ജാഫര്‍ മിര്‍സ, മൂന്നാം സ്ഥാനം നേടിയ യു.എ.ഇ സ്വദേശി മന്‍സൂര്‍ അല്‍ ഫറേസി എന്നിവര്‍ക്ക് ശൈഖ് നാസില്‍ സമ്മാനങ്ങള്‍ നല്‍കി. 
കഴിഞ്ഞ ദിവസം നടന്ന ജൂനിയര്‍ എന്‍ഡ്യൂറന്‍സ് റെയ്സ് കാണാനും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയത്തെിയിരുന്നു. രാജാവിന്‍െറ പേരക്കുട്ടികളും അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുതിരയോട്ട മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി. കിങ്സ് കപ്പ് എന്‍ഡ്യൂറന്‍സ് റെയ്സിനോടനുബന്ധിച്ചാണ് ഈ പരിപാടി നടത്തിയത്.

Tags:    
News Summary - horse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.