മനാമ: മനുഷ്യക്കടത്ത് കേസിലെ പ്രതികളെ റിമാൻഡ് ചെയ്യുന്നതിന് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. എൽ.എം.ആർ.എ നടത്തിയ പരിശോധനയിൽ നിയമം പാലിക്കാത്ത റസ്റ്റാറന്റിനെതിരെ നടപടി എടുത്തിരുന്നു. പ്രതികളുടെ റസ്റ്റാറന്റിൽ വെയിട്രസ് ജോലിക്കായി എത്തിച്ച സ്ത്രീകൾക്ക് വേതനം കൊടുക്കാതെ നിർബന്ധിച്ച് തൊഴിലെടുപ്പിച്ചതായാണ് പരാതി. ഇവർക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് മാറുന്നതിന് അനുമതിയും പ്രതി നൽകിയിരുന്നില്ല. അവധിയില്ലാതെ ജോലിയെടുപ്പിക്കുകയും ഉപഭോക്താക്കളോടൊപ്പം ഇരിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു.
പരാതി പ്രകാരം ഇരകളിൽനിന്ന് മൊഴിയെടുത്തതിനുശേഷം പ്രതികളിൽനിന്ന് തെളിവെടുപ്പ് നടത്തി. ഇവരുടെ കേസ് വിധിപറയുന്നതിന് മാറ്റിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.