മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ് തേസ്റ്റ് ഖ്വഞ്ചേഴ്സ് 2021ന് കീഴിൽ തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ട്യൂബ്ലിയിലെ വർക്ക് സൈറ്റിലാണ് ഇൗ വർഷത്തെ രണ്ടാമത്തെ പരിപാടി നടന്നത്.
ബഹ്റൈനിലെ ബൊഹ്റ കമ്യൂണിറ്റിയുടെ സഹായത്തോടെയാണ് വെള്ളവും പഴങ്ങളും കോവിഡ് മുൻകരുതലുകൾ വിശദീകരിക്കുന്ന ഫ്ലയറുകളും വിതരണം ചെയ്തത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.ആർ.എഫ് തേസ്റ്റ് ഖ്വഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വളൻറിയർമാരായ മുരളീകൃഷ്ണൻ, നിഷ രംഗരാജൻ, ആരതി രംഗരാജൻ, രമൺ പ്രീത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.