അ​വ​ധി​ക്ക് പോ​യ സ​മ​യം ക​മ്പ​നി തൊ​ഴി​ൽ ക​രാ​ർ റ​ദ്ദു ചെ​യ്താ​ൽ

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.

? ഞാ​ൻ ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ണ്ടു മാ​സ​ത്തെ ലീ​വി​ൽ നാ​ട്ടി​ൽ പോ​യി. വി​സ​യു​ടെ പൈ​സ ഞാ​നാ​ണ് കൊ​ടു​ത്ത​ത്. വി​സ തീ​രാ​ൻ ര​ണ്ടാ​ഴ്ച ബാ​ക്കി​യു​ള്ള​പ്പോ​ൾ തൊ​ഴി​ലു​ട​മ എ​ന്‍റെ അ​റി​വി​ല്ലാ​തെ വി​സ കാ​ൻ​സ​ൽ ചെ​യ്തു. വി​സ തീ​രു​ന്ന​തി​നു​മു​മ്പ് വ​രാ​ൻ ഉ​ദ്ദേ​ശ്യ​മു​ണ്ടാ​യി​രു​ന്നു. കാ​ൻ​സ​ൽ ചെ​യ്ത​തു​കൊ​ണ്ട് വേ​റെ ഒ​രു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് വി​സ​യെ​ടു​ത്തു ഞാ​ൻ ബ​ഹ്‌​റൈ​നി​ൽ തി​രി​ച്ചെ​ത്തി. വി​സ തീ​രു​ന്ന​തി​നു​മു​മ്പ് വി​സ കാ​ൻ​സ​ൽ ചെ​യ്‌​താ​ൽ പ​ണം മു​ഴു​വ​ൻ തി​രി​ച്ചു​കി​ട്ടു​മോ- അ​ഷ്റ​ഫ്

• തൊ​ഴി​ൽ നി​യ​മ​പ്ര​കാ​രം താ​ങ്ക​ൾ അ​വ​ധി​ക്ക് പോ​യ സ​മ​യം താ​ങ്ക​ളു​ടെ തൊ​ഴി​ൽ ക​രാ​ർ റ​ദ്ദു​ചെ​യ്യാ​ൻ പാ​ടി​ല്ല. അ​തു​പോ​ലെ വി​സ​യും. അ​ങ്ങ​നെ ചെ​യ്ത​തി​നെ​തി​​രെ താ​ങ്ക​ൾ​ക്ക് തൊ​ഴി​ൽ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കാം. വി​സ​ക്ക് കൊ​ടു​ത്ത പ​ണം തി​രി​കെ ല​ഭി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. തൊ​ഴി​ലാ​ളി​യു​ടെ പ​ക്ക​ൽ​നി​ന്ന് ഒ​രു പൈ​സ പോ​ലും വി​സ​ക്കാ​യി വാ​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് നി​യ​മ​മെ​ങ്കി​ലും താ​ങ്ക​ൾ പ​ണം കൊ​ടു​ത്തു​വെ​ന്ന് തെ​ളി​യി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്.

?ഒ​രു അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​ന് ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി​യി​ൽ​നി​ന്ന് കു​റെ പൈ​സ ത​രാ​ൻ ഞാ​ൻ ക​മ്പ​നി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, തൊ​ഴി​ൽ നി​ർ​ത്തി പോ​കു​മ്പോ​ൾ മാ​ത്ര​മേ ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി​യി​ൽ​നി​ന്ന് പ​ണം ത​രാ​ൻ സാ​ധി​ക്കൂ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഇ​ത് ശ​രി​യാ​ണോ- സ​ന്തോ​ഷ് കു​മാ​ർ

• തൊ​ഴി​ൽ നി​യ​മ​പ്ര​കാ​രം ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി തൊ​ഴി​ൽ നി​ർ​ത്തി പോ​കു​മ്പോ​ഴാ​ണ് ന​ൽ​കു​ന്ന​ത്. അ​താ​ണ് വ്യ​വ​സ്ഥ. തൊ​ഴി​ൽ നി​ർ​ത്തി പോ​കു​ന്ന​തി​നു​മു​മ്പ് എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ പൈ​സ വാ​ങ്ങി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് സ്വ​ന്തം അ​ക്കൗ​ണ്ടാ​യി ക​ണ​ക്കാ​ക്കി പി​രി​ഞ്ഞു​പോ​കു​ന്ന സ​മ​യ​ത്ത് അ​ത് കു​റ​ച്ച് ബാ​ക്കി തു​ക ന​ൽ​കി​യാ​ൽ മ​തി.

ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി​യി​ൽ​നി​ന്ന് ലോ​ൺ അ​ല്ലെ​ങ്കി​ൽ സ്വ​ന്തം അ​ക്കൗ​ണ്ട് പൈ​സ ത​രു​ന്ന​ത് ഒ​ക്കെ ക​മ്പ​നി​യു​ടെ ഇ​​​​ന്റേ​ണ​ൽ പോ​ളി​സി പ്ര​കാ​ര​മാ​ണ്.

Tags:    
News Summary - If the company cancels the employment contract during the leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.