അനധികൃത റിക്രൂട്ട്മെന്‍റ്​: എട്ട്​ സ്ഥാപനങ്ങൾക്കെതിരെ നടപടി

മ​നാ​മ: അ​ന​ധി​കൃ​ത റി​ക്രൂ​ട്ട്മെ​ന്‍റ്​ ന​ട​ത്തി​യ എ​ട്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. 26 നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളും പി​ടി​യി​ലാ​യി. നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ്, കാ​പി​റ്റ​ൽ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ എ​ട്ട്​ അ​ന​ധി​കൃ​ത റി​ക്രൂ​ട്ട്മെ​ന്‍റ്​ സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്​ ഹൗ​സ്​ മെ​യ്ഡു​ക​ളെ റി​ക്രൂ​ട്ട്മെ​ന്‍റ്​ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന്​ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. താ​മ​സ വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 26 തൊ​ഴി​ലാ​ളി​ക​ളും പി​ടി​യി​ലാ​യി. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​മാ​ൻ​ഡ്​ ചെ​യ്​​തു.  

Tags:    
News Summary - Illegal recruitment: Action against eight institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.