മനാമ: ഇന്ത്യയെ വരിഞ്ഞുമുറുക്കുന്ന ഫാഷിസവും വർഗീയതയും ഏകാധിപത്യ പ്രവണതകൾക്ക് വഴിയൊരുക്കുകയാണെന്നും ഫാഷിസം രാഷ്ട്രീയ ആധിപത്യം നേടിയതോടെ രാജ്യവും ഭരണഘടനയും കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി സമദ് നരിപ്പറ്റ. ഐ.എം.സി.സി ബഹ്റൈൻ നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ‘സെക്കുലർ ഇന്ത്യ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാർ ഫാഷിസ്റ്റ് ഭീകരത മറനീക്കി പുറത്തുവന്ന സാഹചര്യത്തിൽ രാജ്യത്തെ മതേതര ജനാധിപത്യ ശക്തികൾ ഐക്യപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബഷീർ അഹമ്മദ് മേമുണ്ട മുഖ്യാതിഥിയായിരുന്നു. ഐ.എം.സി.സി ഭാരവാഹികളായ മൊയ്തീൻകുട്ടി പുളിക്കൽ, ശുകൂർ പാലൊളി, റയീസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. നിസാർ അഴിയൂർ സ്വാഗതവും റഈസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.