മനാമ: കേരളത്തിൽ പ്രവാസികൾക്കും വിദ്യാർഥികൾക്കും വാക്സിന് മുൻഗണന നൽകണമെന്ന് ബഹ്റൈൻ പ്രതിഭ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽനിന്ന് അവധിക്കും മറ്റുമായി നാട്ടിൽ വന്ന പ്രവാസികളിൽ നിരവധി പേർ വാക്സിൻ എടുക്കാത്തതിനാൽ മടങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ട്. വിദേശ രാജ്യങ്ങളിലേക്ക് ഉന്നതപഠനത്തിന് പോകാൻ തയാറായ വിദ്യാർഥികൾക്ക് പല രാജ്യങ്ങളും കുത്തിവെപ്പ് നിർബന്ധമാക്കിയത് കാരണം യാത്രമുടങ്ങുന്ന അവസ്ഥയിലാണ്.
വിദ്യാഭ്യാസ വായ്പയും മറ്റുമെടുത്താണ് നിരവധി വിദ്യാർഥികൾ ഉപരിപഠനത്തിന് പോകുന്നത്. ഇത്തരം കേസുകളിൽ മുൻഗണന ക്രമത്തിൽ വാക്സിൻ നൽകാൻ നടപടികൾ സ്വീകരിക്കണം. പ്രതിഭ നേതാവും പ്രവാസി കമീഷൻ അംഗവുമായ സുബൈർ കണ്ണൂർ ഈ വിഷയം നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിെൻറയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം, നാട്ടിൽനിന്ന് മടങ്ങിവരുന്നതിനുള്ള ഭീമമായ ടിക്കറ്റ് നിരക്കിെൻറ കാര്യത്തിലും സാധ്യമായ ഇടപെടൽ നടത്തണമെന്നും ബഹ്റൈൻ പ്രതിഭ അഭ്യർഥിച്ചു. പ്രവാസികളോട് എക്കാലവും അനുഭാവപൂർണമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഇടതുപക്ഷ സർക്കാർ ഈ വിഷയത്തിലും അനുകൂല നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് ആയിരക്കണക്കിന് പ്രവാസികൾക്കും കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമാകുമെന്നും ജനറൽ സെക്രട്ടറി എൻ.വി ലിവിൻ കുമാറും പ്രസിഡൻറ് കെ.എം. സതീഷും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.