മനാമ: പ്രവാസികൾക്കിടയിൽ ഹൃദയാഘാതസാധ്യത വർധിച്ചുവരുന്നതായി വിദഗ്ധർ. ബഹ്റൈനിൽ ഒരാഴ്ചക്കിടെ അഞ്ചു മലയാളികൾ ഹൃദയസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് മരിച്ചു എന്നത് രോഗാവസ്ഥയുടെ ഗൗരവം വ്യക്തമാക്കുന്നു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് എമർജൻസി വിഭാഗത്തിൽ ആഴ്ചയിൽ രണ്ടു മലയാളികളെങ്കിലും നെഞ്ചുവേദനയുമായി എത്തുന്നുണ്ട് എന്നതും ഞെട്ടിക്കുന്നതാണ്.
മാനസിക സമ്മർദമാണ് ഹൃദയാഘാതത്തിലേക്കു നയിക്കുന്ന മുഖ്യകാരണം. കോവിഡ്-19 മഹാമാരി സൃഷ്ടിച്ച തൊഴിൽപരവും സാമ്പത്തികപരവുമായ പ്രത്യാഘാതങ്ങൾ പ്രവാസികളെ കടുത്ത മാനസികസംഘർഷത്തിലേക്കാണ് തള്ളിവിട്ടത്. ജോലി പോകുമോയെന്ന ഭയവും സാമ്പത്തികപ്രയാസവും ഇതിന് കാരണമാണ്. ഇതോടൊപ്പം കുടുംബപ്രശ്നംകൂടിയാകുേമ്പാൾ സ്ഥിതി സങ്കീർണമാകുന്നു. ചെറുപ്പക്കാർ ഹൃദയാഘാതം വന്ന് മരിക്കുന്ന സംഭവങ്ങൾ അടുത്തിടെ വർധിച്ചത് ഗൗരവമായി കാണേണ്ട കാര്യമാണ്. വ്യായാമമില്ലാത്ത ജീവിതരീതിയാണ് മറ്റൊരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ആഴ്ചയിൽ കുറഞ്ഞത് രണ്ടര മണിക്കൂർ നടത്തമെങ്കിലും അനിവാര്യമാണെന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡൻറ് ആൻഡ് എമർജൻസി വിഭാഗം ചീഫ് െറസിഡൻറ് ഡോ. പി.വി. ചെറിയാൻ പറയുന്നു. എന്നാൽ, പ്രവാസികളിൽ നല്ലൊരു ശതമാനം ആളുകൾ ഇത് ശ്രദ്ധിക്കാറില്ല. സ്ഥിരമായി മദ്യപിക്കുകയും അമിത ഭക്ഷണം കഴിക്കുകയും പിന്നീട് കിടന്നുറങ്ങുകയും ചെയ്യുന്നവർക്ക് ഹൃദയാഘാതസാധ്യത കൂടുതലാണ്.
വിവിധ ആശുപത്രികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ പരിശോധനകൾ ഇപ്പോൾ നടക്കാറുണ്ട്. അതിൽ പെങ്കടുക്കുന്നവരിൽ പലരും പിന്നീട് തുടർ പരിശോധനക്ക് പോകാറില്ലെന്നതാണ് വസ്തുത. കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തുന്ന ശീലമുണ്ടെങ്കിൽ ഹൃദയാഘാതസാധ്യതകൾ നേരേത്ത കണ്ടെത്താനും തടയാനും സാധിക്കും.
രക്തസമ്മർദം കൃത്യമായ അളവിലാണോ എന്ന് ഇടക്കിടെ പരിശോധിക്കുന്നതും പ്രധാനമാണ്. അമിത രക്തസമ്മർദമുള്ളവരിൽ ഹൃദയാഘാതസാധ്യത കൂടുതലാണെന്ന് ഡോ. പി.വി. ചെറിയാൻ ചൂണ്ടിക്കാട്ടുന്നു. 120/80 ആണ് ഒരു സാധാരണ മനുഷ്യെൻറ രക്തസമ്മർദ തോത്. ഇതിനു മുകളിൽ വരുേമ്പാൾ ശ്രദ്ധിക്കണം.
• ഹൃദയാഘാതം
വരാതിരിക്കാൻ ചെയ്യേണ്ടത്
കൊഴുപ്പുകൂടിയ ഭക്ഷണം പരമാവധി കുറക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. ഒപ്പം, ആരോഗ്യകരമായ ഭക്ഷണം ശീലിക്കണം. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഭക്ഷണം കഴിക്കുേമ്പാൾ വയർ നിറച്ച് കഴിക്കാൻ പാടില്ല. രാത്രിയിൽ കിടക്കുന്നതിന് മൂന്നു മണിക്കൂർ മുെമ്പങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. ശരിയായ ദഹനത്തിന് ഇത് ആവശ്യമാണ്.
നെഞ്ചുവേദന വന്നാൽ ആശുപത്രിയിൽ പോകാൻ മടിക്കുന്നവരാണ് പ്രവാസികളിൽ പലരും. ജോലിത്തിരക്ക് ഉൾപ്പെടെയുള്ള കാരണങ്ങളാകും ഇതിന് പറയാനുണ്ടാവുക. ഒപ്പം ആശുപത്രിയിൽ കിടക്കേണ്ടിവരുമോയെന്ന ഭയവും. പതിവില്ലാത്ത തരത്തിലുള്ള നെഞ്ചുവേദനയാണെങ്കിൽ ആശുപത്രിയിൽ പോകാൻ മടിക്കരുതെന്ന് ഡോ. പി.വി. ചെറിയാൻ പറയുന്നു.
എത്രയും വേഗം ആശുപത്രിയിൽ എത്തിയാൽ രോഗിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും. ആദ്യത്തെ എട്ടു മണിക്കൂറാണ് വിൻഡോ പീരിയഡ് എന്ന് ഡോക്ടർമാർ വിളിക്കുന്നത്. ഇൗ സമയത്തിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
വൈദ്യസഹായം തേടാൻ താമസിക്കുന്തോറും മരണസാധ്യതയും വർധിക്കും. ജീവിത ശൈലിയിൽ ആരോഗ്യകരമായ മാറ്റം വരുത്തിയാൽതന്നെ ഹൃദയാഘാതസാധ്യത ഒരു പരിധി വരെ അകറ്റിനിർത്താൻ സാധിക്കും. ഒാരോ പ്രവാസിയും ഇതിന് സന്നദ്ധമാകണമെന്ന് ആരോഗ്യ വിദഗ്ധർ ഒാർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.