?ഞാൻ ഒരു കമ്പനിയിൽ മൂന്ന് മാസമായി ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ഇൗ മാസം അവസാനം പ്രബേഷൻ കാലയളവ് തീരും. അക്കൗണ്ട്സ് അസിസ്റ്റൻറായാണ് ഞാൻ ജോയിൻ ചെയ്തത്. ഒരു മാസം കഴിഞ്ഞപ്പോൾ പുതുതായി ആരംഭിച്ച ബൈക്ക് വർക്ഷോപ്പിലേക്ക് ഇൻ ചാർജായി നിയമിച്ചു. സ്റ്റോക്കിെൻറ കാര്യം നോക്കേണ്ടതിനാൽ ഒരു മാസം മുമ്പ് രാജിക്കത്ത് നൽകി.
ഡിസംബറിൽ സ്റ്റോക്ക് പരിശോധിച്ചപ്പോൾ 200 ദീനാർ വ്യത്യാസം കണ്ടു. അതിനാൽ, അവർ തരുന്ന അക്നോളജ്മെൻറിൽ ഒപ്പുവെക്കണമെന്നാണ് പറയുന്നത്. അതിൽ ഒപ്പുവെക്കില്ല എന്നു പറഞ്ഞപ്പോൾ എന്നെ കേസിൽ പെടുത്തും എന്നായിരുന്നു മറുപടി. എെൻറ പാസ്പോർട്ട് കമ്പനിയുടെ കൈയിലാണുള്ളത്. ഇനി എന്തു ചെയ്യാൻ കഴിയും? ഒരു വായനക്കാരൻ
• താങ്കൾ ഒരു സ്റ്റോർ ഇൻ ചാർജ് ആയി ജോലി ചെയ്യുന്നതുകൊണ്ട് സ്റ്റോക്കിൽ കുറവ് വന്നാൽ താങ്കളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ശരിയായി വായിച്ചുനോക്കി അക്നോളജ്മെൻറ് ഒപ്പുെവക്കണം. അതുപോലെ, സ്റ്റോക്ക് കുറവ് വന്നത് എങ്ങനെയെന്ന് മനസ്സിലാക്കി തിരുത്തണം. ഇതു ജോലിയുടെ ഭാഗമാണ്.
താങ്കൾ എന്താണ് ഒപ്പ് വെക്കാത്തതെന്ന് മനസ്സിലാകുന്നില്ല. താങ്കൾ ജോലി തുടങ്ങിയപ്പോൾ കൃത്യമായി സ്റ്റോക്ക് എടുത്തുവെന്നും അതിെൻറ കണക്ക് ഒപ്പിട്ട് നൽകിയെന്നും കരുതുന്നു.
ഒരു സാധാരണ വ്യക്തിയിൽനിന്ന് പ്രതീക്ഷിക്കാവുന്ന ശ്രദ്ധയോടെ ഏൽപിച്ചിരിക്കുന്ന ജോലി വളരെ സത്യസന്ധതയോടെയും ആത്മാർഥതയോടെയും തൊഴിൽ കരാർ പ്രകാരവും ചെയ്യണമെന്ന് തൊഴിൽ നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. അതിൽ വീഴ്ച വരുത്താൻ പാടില്ല.
രാജിക്കത്ത് നൽകിയതിനാൽ, പ്രബേഷൻ തീരുന്നതിന് മുമ്പ് ജോലി നിർത്തണം. എന്തെങ്കിലും പ്രയാസം ഉണ്ടെങ്കിൽ എൽ.എം.ആർ.എയിൽ പരാതി നൽകണം.
എംബസിയുടെ സഹായവും തേടാവുന്നതാണ്. ഒരു ബഹ്റൈനി അഭിഭാഷകെൻറ സേവനം തേടുന്നത് നല്ലതാണ്. ഇൗ വിധമായ നടപടിക്രമങ്ങൾ പാലിക്കുകയല്ലാതെ വേറെ മാർഗം ഒന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.