?ഞാൻ സ്വകാര്യമേഖലയിൽ ജോലി ചെയ്യവേ എന്റെ പ്രൊബേഷൻ കാലയളവിൽ തൊഴിലിൽനിന്നും രാജിവെച്ചു. രാജി ഇതുവരെ തൊഴിലുടമ സ്വീകരിച്ചിട്ടില്ല. എനിക്ക് വിസ മൊബിലിറ്റി കിട്ടാൻ വല്ല മാർഗവുമുണ്ടോ?
•മൊബിലിറ്റി ലഭിക്കണമെങ്കിൽ ഒരുവർഷം കഴിയണം. രാജി തൊഴിലുടമ സ്വീകരിക്കുന്നില്ലെങ്കിൽ എൽ.എം.ആർ.എയിൽ പരാതി നൽകണം. അതുപോലെ, മൂന്ന് മാസം കഴിയുന്നതിന് മുമ്പ് ജോലി മതിയാക്കണം. രാജിക്കത്ത് തൊഴിലുടമക്ക് രജിസ്റ്റേഡ് വിത്ത് അക്നോളജ്മെന്റ് ആയി അയക്കണം. തിരികെ നാട്ടിൽ പോകാനുള്ള ടിക്കറ്റ് സ്വന്തമായി എടുക്കണം. എൽ.എം.ആർ.എയുടെ സഹായത്തോടെ കാര്യങ്ങൾ പരിഹരിക്കണം. തൊഴിലുടമ സമ്മതിക്കുകയാണെങ്കിൽ വേറെ തൊഴിലിലേക്ക് മാറാൻ കഴിയും.
? ബഹ്റൈനിൽ എത്തിയിട്ട് ഒരുമാസം കഴിഞ്ഞു. ഖത്തറിൽ 10 വർഷം ഡ്രൈവറായിരുന്നു. ഇലക്ട്രിക്കൽ കമ്പനിയാണെന്നും അത്യാവശ്യം ഹെൽപ് ചെയ്യണമെന്നും പറഞ്ഞാണ് ഇവിടെ കൊണ്ടുവന്നത്. എന്നാൽ, ലൈസൻസ് എടുക്കാനുള്ള നടപടി കമ്പനി സ്വീകരിച്ചില്ല. ഇപ്പോൾ ഒരു ഹെൽപ്പറെ പോലെയാണ് പരിഗണിക്കുന്നത്. എനിക്ക് കമ്പനി മാറാൻ പറ്റുമോ?
• തൊഴിൽ നിയമപ്രകാരവും എൽ.എം.ആർ.എ നിയമപ്രകാരവും തൊഴിൽ കരാറിൽ പറഞ്ഞിരിക്കുന്ന തൊഴിൽ തരുന്നില്ലെങ്കിൽ എൽ.എം.ആർ.എയിൽ പരാതി നൽകാം. പരാതി നൽകുംമുമ്പ് താങ്കൾക്ക് ഇവിടത്തെ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ലൈസൻസ് ലഭിക്കാൻ വേണ്ട യോഗ്യത ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
തൊഴിൽ കരാറിന്റെ ആദ്യ മൂന്ന് മാസം തൊഴിൽ നിയമപ്രകാരം പ്രൊബേഷൻ കാലാവധി ആണ്. ഈ കാലാവധിയിൽ തൊഴിലുടമക്കും തൊഴിലാളിക്കും ഒരു ദിവസത്തെ നോട്ടിസ് നൽകി കരാർ റദ്ദ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.