ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി വിദ്യാഭ്യാസ ഫോറം പ്രവർത്തനോദ്ഘാടനം
text_fieldsമനാമ: ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ഉപവിഭാഗമായ വിദ്യാഭ്യാസ ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനവും അധ്യാപകദിനം ആഘോഷവും എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്നു.
മുഖ്യാതിഥിയായ ന്യൂ മില്ലേനിയം സ്കൂൾ പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ ഫോറം ജോയന്റ് കൺവീനർ ഡോ. അനുപമ പ്രശാന്ത് സ്വാഗതം അറിയിച്ചു. കൺവീനർ രമ്യ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്ന് എസ്.എൻ.സി.എസ് മലയാളം പാഠശാലയിൽ നിന്നുമുള്ള 42ഓളം അധ്യാപകരെ സർട്ടിഫിക്കറ്റും പുരസ്കാരവും നൽകി ആദരിച്ചു.
എസ്.എൻ.സി.എസ് ചെയർമാൻ ഡി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി എം.എസ്. ശ്രീകാന്ത് വിദ്യാഭ്യാസ ഫോറം മുഖ്യ ഉപദേശകൻ സുരേഷ് കരുണാകരൻ എന്നിവർ ആശംസകൾ അറിയിച്ചു.
സുചിത്ര ബിജു അവതാരകയായിരുന്നു. വിദ്യാഭ്യാസ ഫോറം സെക്രട്ടറി ബിജു ചന്ദ്രൻ നന്ദി അറിയിച്ചു. ചടങ്ങിന് മുന്നോടിയായി കുട്ടികൾ അവതരിപ്പിച്ച നൃത്തവും വേദിയിൽ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.