ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്​​ത​വ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ൾ

ഇന്ത്യ-ബഹ്​റൈൻ സഹകരണം: കൂടുതൽ സാധ്യതകൾ തേടി ചർച്ച

മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ സൊ​സൈ​റ്റി (ബി.​ഐ.​എ​സ്) ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്​​ത​വ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. എം​ബ​സി​യു​മാ​യു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി.

ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള വ്യാ​പാ​ര -സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം കൂ​ടു​ത​ൽ വ​ള​ർ​ച്ച പ്രാ​പി​ക്കു​ന്ന​തി​ൽ അം​ബാ​സ​ഡ​ർ സം​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു. വ്യാ​പാ​രം, നി​ക്ഷേ​പം, വി​ദ്യാ​ഭ്യാ​സം, സാ​മ്പ​ത്തി​കം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ണം. പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഉൗ​ർ​ജം, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ, ഐ​ടി-​ഡേ​റ്റ സെൻറ​ർ, അ​ഗ്രോ പ്രോ​സ​സി​ങ്, ലോ​ജി​സ്​​റ്റി​ക്​​സ്, ടൂ​റി​സം, ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്. ബ​ഹ്​​റൈ​ൻ ഇ​ക്ക​ണോ​മി​ക്​ ഡെ​വ​ല​പ്​​മെൻറ്​ ബോ​ർ​ഡ്, ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്​​സ്, വ്യ​വ​സാ​യ, വാ​ണി​ജ്യ, ടൂ​റി​സം മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന് ബി.​െ​എ.​എ​സ്​ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യ​വും അം​ബാ​സ​ഡ​ർ ഉൗ​ന്നി​പ്പ​റ​ഞ്ഞു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ ബി.​െ​എ.​എ​സ്​ കൈ​ക്കൊ​ണ്ട വി​വി​ധ ന​ട​പ​ടി​ക​ൾ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ റ​ഹ്മാ​ൻ ജു​മ വി​ശ​ദീ​ക​രി​ച്ചു. സാ​മ്പ​ത്തി​ക, സാം​സ്​​കാ​രി​ക, കാ​യി​ക, ശാ​സ്​​ത്ര മേ​ഖ​ല​ക​ളി​ൽ അ​ടു​ത്ത ബ​ന്ധം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​പാ​ര -വാ​ണി​ജ്യ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്​​ട്രി, ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി, ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റ്​​സ്​​ ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ​വ​യു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​തി​പാ​ദി​ച്ചു.

ഇ​ന്ത്യ​യി​ലെ ബി​സി​ന​സ്​ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച്​ ബ​ഹ്​​റൈ​നി​ലെ ക​മ്പ​നി​ക​ൾ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ബ​ഹ്​​റൈ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര​ക്ക​രാ​റി​െൻറ ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ബ​ഹ്​​റൈ​നി​ൽ അ​രം​ഭി​ക്കു​ന്ന​തി​െൻറ സാ​ധ്യ​ത​ക​ളും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ടെ​ക്​​നോ​ള​ജി, ഉ​ൽ​പാ​ദ​നം, ടൂ​റി​സം മേ​ഖ​ല​ക​ൾ​ക്കാ​യി ബ​ഹ്​​റൈ​ൻ-​ഇ​ന്ത്യ ട്രേ​ഡ്​ ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ക, ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ക്ഷേ​പ​ക​ർ​ക്കാ​യി എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ഹെ​ൽ​പ്​ ഡെ​സ്​​ക്​ ആ​രം​ഭി​ക്കു​ക എ​ന്നി​വ​യാ​ണ്​ മ​റ്റു​ പ​ദ്ധ​തി​ക​ൾ.

സൊ​സൈ​റ്റി സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ന്ന​ബി അ​ൽ​ഷോ​ല, വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്. ബാ​ല​സു​ബ്ര​ഹ്മ​ണ്യം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഹ്​​റ താ​ഹ​ർ, ട്ര​ഷ​റ​ർ ആ​ർ. വി​ജ​യ് ബ​ലൂ​ർ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് അ​ൽ ഖാ​ജ, കി​ഷോ​ർ കേ​വ​ൽ​റാം, ഹ​രീ​ഷ് ഗോ​പി​നാ​ഥ്, ത​ലാ​ൽ അ​ൽ മ​ന്നാ​യി, സോ​മ​ൻ ബേ​ബി, വി​നോ​ദ് ദാ​സ് എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ​െസ​ക്ക​ൻ​ഡ്​ സെ​ക്ര​ട്ട​റി ര​വി​കു​മാ​ർ ജെ​യി​നും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - India-Bahrain cooperation: Discussions on more possibilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.