മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പാർപ്പിട കാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹിയുമായി ചർച്ച നടത്തി.
ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിക്കുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
വിവിധ മേഖലകളിൽ മുന്നേറ്റവും വളർച്ചയും നേടിയെടുത്ത് മുന്നോട്ടു കുതിക്കാൻ ബഹ്റൈന്‍ സാധിക്കട്ടെയെന്ന് അംബാസഡർ ആശംസിച്ചു. തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് അംബാസഡർ പ്രത്യേകം നന്ദി മന്ത്രിയെ അറിയിക്കുകയും ചെയ്തു.
ഇന്ത്യൻ എംബസി ഓപൺ ഹൗസ് 31ന്
അംബാസഡർ വിനോദ് കെ. ജേക്കബിനു പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും പങ്കെടുക്കും
മനാമ: പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. മേയ് 31ന് രാവിലെ 9.30 മുതൽ 11.30 വരെ എംബസിയിലാണ് ഓപൺ ഹൗസ്. അംബാസഡർ വിനോദ് കെ. ജേക്കബിനു പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് മുൻകൂട്ടി അപ്പോയിൻമെന്റ് ഇല്ലാതെ രാവിലെ ഒമ്പതിനെത്താം.
പ്രശ്ന പരിഹാരം ദ്രുതഗതിയിലാക്കുന്നതിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിവരങ്ങളും നേരിടുന്ന പ്രശ്നവും wel2.bahrain@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ഈ മാസം 29നുമുമ്പ് അയക്കണമെന്ന് എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.