മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദാൻഡിയ നൈറ്റ് സംഘടിപ്പിച്ചു. 25 വർഷമായി സംഘടിപ്പിച്ചുവരുന്ന നൃത്തപരിപാടി ഇത്തവണ ക്രൗൺ പ്ലാസ ഹോട്ടലിലാണ് അരങ്ങേറിയത്. ഇന്ത്യയിലെ ഉത്സവ സീസണിനു മുന്നോടിയായി നടത്തുന്ന പരിപാടിയിൽ ഇന്ത്യക്കാരും ബഹ്റൈനികളുമായ 1600ഓളം പേർ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ ലേഡീസ് അസോസിയേഷൻ രക്ഷാധികാരിയുമായ മോണിക്ക ശ്രീവാസ്തവ എന്നിവർ മുഖ്യാതിഥികളായിരുന്നു. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസുഫ് ലോറി വിശിഷ്ടാതിഥിയായി പങ്കെടുത്തു. പരിപാടിയിൽനിന്ന് ലഭിച്ച തുക വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തംഹീദുൽ മർഅ: വനിതകൾക്കുള്ള പുതിയ ബാച്ചിന് നാളെ തുടക്കം
മനാമ: ദാറുൽ ഈമാൻ കേരള സെക്‌ഷൻ വനിത വിഭാഗം നടത്തിവരുന്ന 'തംഹീദുൽ മർഅ' എന്ന പേരിലുള്ള ഇസ്‌ലാമിക കോഴ്സിന്റെ രണ്ടാംബാച്ച് ഉദ്ഘാടനം ബുധനാഴ്ച നടക്കും. വൈകീട്ട് 6.30ന് ഓൺലൈനിൽ നടക്കുന്ന കോഴ്‌സിന്റെ ഉദ്ഘാടനം കേരളത്തിലെ പ്രഭാഷകയും പണ്ഡിതയുമായ കെ.എൻ. സുലൈഖ നിർവഹിക്കും. വിവിധ കാരണങ്ങളാൽ അടിസ്ഥാന മതവിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പോയ വനിതകൾക്കായി മതപഠനത്തിന് അവസരമൊരുക്കുക എന്നതാണ് ഈ കോഴ്സ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ലളിതമായ രൂപത്തിൽ വീട്ടിലിരുന്നുതന്നെ പഠനം നടത്തുന്നതിനുള്ള സൗകര്യമാണ് ഓൺലൈനിലൂടെ ഒരുക്കിയിരിക്കുന്നത്. പഠനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 35608934 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് കൺവീനർ അറിയിച്ചു.
ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: മിഡിലീസ്റ്റ് ഫുഡ് ട്രേഡിങ് കമ്പനിയിലെ ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചു. കമ്പനിയിലെ തൊഴിലാളികളും മാനേജ്മെൻറ് പ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. വിവിധ ഓണക്കളികളും ഓണപ്പാട്ടുകളും കലാപരിപാടികളും ചെണ്ടമേളവും ഓണസദ്യയും ആഘോഷത്തിന് മിഴിവേകി. ജനറൽ മാനേജർ പ്രദീപ് പള്ളിക്കര ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.