മനാമ: ഇന്ത്യൻ സ്കൂളിൽ സ്റ്റാർ വിഷൻ അവതരിപ്പിച്ച വാർഷിക സാംസ്കാരിക മേള സമാപിച്ചു. സമാപന ദിവസമായ വെള്ളിയാഴ്ച വൻ ജനാവലിയാണ് സ്കൂൾ കാമ്പസിലേക്ക് ഒഴുകിയെത്തിയത്. വിദ്യാർഥികളുടെ വൈവിധ്യവും കലാപരവുമായ കഴിവുകൾ ഉയർത്തിക്കാട്ടുന്ന പ്രകടനങ്ങൾ, പ്രദർശനങ്ങൾ, വിനോദ പരിപാടികൾ എന്നിവയുടെ ചലനാത്മകമായ സംയോജനമാണ് മേളയിൽ ഉണ്ടായിരുന്നത്.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (എച്ച്.ഒ.സി) രവി കുമാർ ജെയിൻ, സെക്കൻഡ് സെക്രട്ടറി (പി.പി.എസ്.ടു അംബാസഡർ) ഗിരീഷ് ചന്ദ്ര പൂജാരി എന്നിവർ മേള സന്ദർശിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, സ്റ്റാർ വിഷൻ ഇവന്റ്സ് ചെയർമാനും സി.ഇ.ഒയുമായ സേതുരാജ് കടയ്ക്കൽ, ഫെയർ സംഘാടക സമിതി ജനറൽ കൺവീനർ വിപിൻ കുമാർ, സ്കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ (പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ്), ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല (ട്രാൻസ്പോർട്ട്), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, കമ്യൂണിറ്റി ലീഡർ മുഹമ്മദ് ഹുസൈൻ മാലിം, ചീഫ് കോഓഡിനേറ്റർ ഷാഫി പാറക്കട്ട എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.
സ്റ്റാർ വിഷൻ ഇവന്റ്സ് ചെയർമാനും സി.ഇ.ഒയുമായ സേതുരാജ് കടക്കലിനും സ്പോൺസർമാർക്കും അഡ്വ. ബിനു മണ്ണിൽ വറുഗീസ് മെമന്റോ സമ്മാനിച്ചു. സ്കൂൾ മേളയുടെ സുവനീർ അഡ്വ.ബിനു മണ്ണിൽ വറുഗീസ് പ്രകാശനം ചെയ്തു. കമ്യൂണിറ്റി ലീഡറും ബിസിനസ് പ്രമുഖനുമായ എസ്. ഇനായദുള്ളയും മുൻ സ്കൂൾ സെക്രട്ടറി സജി ആന്റണിയും സുവനീർ സ്വീകരിച്ചു. സുവനീർ എഡിറ്റർ ബിനോജ് മാത്യു, സ്റ്റാഫ് എഡിറ്റർ ശ്രീസദൻ ഒ.പി എന്നിവർ സന്നിഹിതരായിരുന്നു.
ഇന്ത്യൻ ഗായിക ടിയകറും സംഘവും ഹരം പകരുന്ന ബോളിവുഡ് ഗാനങ്ങളുമായി ജനസഞ്ചയത്തെ ആകർഷിച്ചു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ, ഐക്യം വളർത്തുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ പിന്തുണക്കുന്നതിനുമുള്ള സ്കൂളിന്റെ പ്രതിബദ്ധതയെ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.