മനാമ: ഇന്ത്യൻ സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അസി.സെക്രട്ടറി രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, പ്രധാന അധ്യാപകർ, ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ എന്നിവർ പങ്കെടുത്തു.
വ്യക്തിപരമായ ക്ഷേമവും സമൂഹത്തെ മൊത്തത്തിൽ മെച്ചപ്പെടുത്തലും ലക്ഷ്യമായി 'യോഗ നമുക്കും സമൂഹത്തിനും' എന്ന ആശയത്തിലാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനാചരണം. യോഗ അഭ്യസിച്ച ഇരുനൂറോളം വിദ്യാർഥികൾ യോഗ ദിനത്തിൽ വിവിധ അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെച്ചു. ഇന്ത്യൻ സ്കൂൾ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ ആർ. ചിന്നസാമിയുടെ നേതൃത്വത്തിൽ നടന്ന യോഗ സെഷനിൽ വിവിധ യോഗാസനങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു.
കായിക വകുപ്പ് മേധാവി ശ്രീധർ ശിവയുടെ നേതൃത്വത്തിൽ മുഴുവൻ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരും വിജയകരമായ പരിപാടി ഏകോപിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് , സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി എന്നിവർ യോഗാദിന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.