ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വാ​ർ​ഷി​ക കാ​യി​ക​മേ​ള​യി​ൽ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​യ ജെ.​സി ബോ​സ് ഹൗ​സ്

ഇ​ന്ത്യ​ൻ സ്കൂ​ൾ കാ​യി​ക മേ​ള: ജെ.​സി ബോ​സ് ഹൗ​സി​ന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വാ​ർ​ഷി​ക കാ​യി​ക​മേ​ള​യി​ൽ ജെ.​സി ബോ​സ് ഹൗ​സ് ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. റി​ഫ, ഇ​സ ടൗ​ൺ കാ​മ്പ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മേ​ള​യി​ൽ സ​ജീ​വ​മാ​യി പ​​ങ്കെ​ടു​ത്തു. 421 പോ​യ​ന്റ് നേ​ടി ജെ.​സി. ബോ​സ് ഹൗ​സ് ഓ​വ​റോ​ൾ കി​രീ​ടം നി​ല​നി​ർ​ത്തി​പ്പോ​യ​പ്പോ​ൾ 387 പോ​യ​ന്റു​മാ​യി വി​ക്രം സാ​രാ​ഭാ​യ് ഹൗ​സ് റ​ണ്ണ​ർ അ​പ് സ്ഥാ​ന​ത്തെ​ത്തി.

345 പോ​യ​ന്റു​മാ​യി ആ​ര്യ​ഭ​ട്ട ഹൗ​സ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ 211 പോ​യ​ന്റു​മാ​യി സി.​വി. രാ​മ​ൻ ഹൗ​സ് നാ​ലാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്‍ലം, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, വൈ​സ് ചെ​യ​ർ​മാ​ൻ ജ​യ​ഫ​ർ മൈ​ദാ​നി, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, രാ​ജേ​ഷ് എം.​എ​ൻ, വി. ​അ​ജ​യ​കൃ​ഷ്ണ​ൻ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ കെ. ​ദേ​വ​സ്സി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ്‌​കൂ​ൾ ബാ​ൻ​ഡ്, ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ് എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ മാ​ർ​ച്ച്‌​പാ​സ്റ്റും ഇ​ന്ത്യ​യു​ടെ സാം​സ്‌​കാ​രി​ക വൈ​വി​ധ്യ​ത്തി​ന്റെ അ​ന്ത​സ്സ​ത്ത ഉ​ൾ​ക്കൊ​ണ്ട ഘോ​ഷ​യാ​ത്ര​യും ച​ട​ങ്ങി​നു മാ​റ്റു​കൂ​ട്ടി. പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി സ്വാ​ഗ​തം പ​റ​ഞ്ഞു. സ്കൂ​ൾ ക്യാ​പ്റ്റ​ൻ അ​ഗ​സ്റ്റി​ൻ മ​സ്‌​ക​റി​നാ​സി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി പ്രി​ൻ​സ് ന​ട​രാ​ജ​ൻ ഒ​ളി​മ്പി​ക് ദീ​പ​ശി​ഖ തെ​ളി​ച്ചു. കാ​യി​ക വി​ഭാ​ഗം ചു​മ​ത​ല​യു​ള്ള ഭ​ര​ണ​സ​മി​തി അം​ഗം എം.​എ​ൻ. രാ​ജേ​ഷ് റി​പ്പോ​ർ​ട്ട് വാ​യി​ച്ചു. സ​ജി ആ​ന്റ​ണി ന​ന്ദി പ​റ​ഞ്ഞു.

വി​ജ​യി​ക​ൾ​ക്ക് 600ല​ധി​കം മെ​ഡ​ലു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ച ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും വ​ലി​യ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രു​ന്നു. മാ​ർ​ച്ച്‌ പാ​സ്റ്റി​ൽ 60 പോ​യ​ന്റു​മാ​യി വി.​എ​സ്.​ബി ഹൗ​സ് ഒ​ന്നാം സ​മ്മാ​ന​വും 58 പോ​യ​ന്റു​മാ​യി ആ​ര്യ​ഭ​ട്ട ഹൗ​സ് ര​ണ്ടാം സ്ഥാ​ന​വും 54 പോ​യ​ന്റു​മാ​യി സി.​വി.​ആ​ർ ഹൗ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.കാ​യി​ക​മേ​ള​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ യ​ത്നി​ച്ച വ​കു​പ്പ് മേ​ധാ​വി സൈ​ക്ക​ത്ത് സ​ർ​ക്കാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​രെ​യും പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, ഇ.​സി അം​ഗം-​സ്പോ​ർ​ട്സ് എം.​എ​ൻ. രാ​ജേ​ഷ്, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​ർ:

1.സ​ബ് ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ: യ​ഹ്യ സ​ർ​ഫ​രാ​ജ് ഖ​ലീ​ഫ -25 പോ​യ​ന്റ് -ജെ.​സി.​ബി ഹൗ​സ്

2.സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ്: ത​യ്ബ മി​റാ​സ് പ​ത്താ​ൻ -24 പോ​യ​ന്റ് -വി.​എ​സ്.​ബി ഹൗ​സ്

3. ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ: അ​ഫ്‌​ലാ​ഹ് അ​ബ്ദു​ൽ റ​സാ​ഖ്-28 പോ​യ​ന്റ് -വി.​എ​സ്.​ബി ഹൗ​സ്

4.ജൂ​നി​യ​ർ ഗേ​ൾ​സ്: പാ​ർ​വ​തി സ​ലീ​ഷ്-28 പോ​യ​ന്റ് -വി.​എ​സ്.​ബി ഹൗ​സ്

5.പ്രീ ​സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ: ജോ​ഷ് മാ​ത്യു -28 പോ​യ​ന്റ് -വി.​എ​സ്.​ബി ഹൗ​സ്

6.പ്രീ ​സീ​നി​യ​ർ ഗേ​ൾ​സ്: റി​ക്ക മേ​രി റോ​യ് -25 പോ​യ​ന്റ് -ജെ.​സി.​ബി ഹൗ​സ്

7.സീ​നി​യ​ർ ബോ​യ്‌​സ്: അ​ൽ​മാ​സ് എം.​ഡി -25 പോ​യ​ന്റ് -ജെ.​സി.​ബി ഹൗ​സ്

8. സീ​നി​യ​ർ ഗേ​ൾ​സ്: ആ​ഗ്ന​സ് ചാ​ക്കോ -24 പോ​യ​ന്റ്-​ജെ.​സി.​ബി ഹൗ​സ്

9. സൂ​പ്പ​ർ സീ​നി​യ​ർ ബോ​യ്‌​സ്: റ​യ്യാ​ൻ മു​ഹ​മ്മ​ദ് -23 പോ​യ​ന്റ് -വി.​എ​സ്.​ബി ഹൗ​സ്

10. സൂ​പ്പ​ർ സീ​നി​യ​ർ ഗേ​ൾ​സ്: ടി.​എം. ജാ​ൻ​സി -26 പോ​യ​ന്റ് -എ.​ആ​ർ.​ബി ഹൗ​സ്

Tags:    
News Summary - Indian School Sports Fair: Overall Championship for JC Bose House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.