മനാമ: 'സ്വാതന്ത്ര്യ ദിനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം' എന്ന സന്ദേശത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക യൂനിറ്റ് സൽമബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽവെച്ച് ഫ്രീഡം ഫെസ്റ്റ് കുടുംബസംഗമം നടത്തി.
ഇന്ത്യൻ സ്വാതന്ത്ര്യ പോരാളികളുടെ ത്യാഗങ്ങളെ പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ദൗത്യവുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങളും കോവിഡ് കാല പ്രവർത്തനങ്ങളും വിഡിയോ പ്രദർശനത്തിലൂടെ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ സിദ്ദീഖ് വിവരിച്ചു.
കർണാടക പ്രസിഡന്‍റ് ഇർഫാൻ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉദ്ഘാടനം നിർവഹിച്ചു.
കന്നട സംഘ് ബഹ്റൈൻ പ്രസിഡന്‍റ് പ്രദീപ് ഷെട്ടി മുഖ്യാതിഥിയായിരുന്നു. സാമൂഹിക പ്രവർത്തകരായ അമർനാഥ് റായ്, മുഹമ്മദ് ആഫിസ് ഉള്ളാൾ എന്നിവർ പങ്കെടുത്തു. കർണാടക യൂനിറ്റ് സെക്രട്ടറി നസീം സ്വാഗതവും യൂനിറ്റ് മെംബർ ആസിഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.