മസ്കത്ത്: ഈ വർഷത്തെ അംബാസഡേഴ്സ് ട്രോഫിക്കായുള്ള വാർഷിക ഇന്റർ സ്കൂൾ ഇംഗ്ലീഷ് ഡിബേറ്റ് മത്സരത്തിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത്(ഐ.എസ്.എം) ജേതാക്കളായി. ഇന്ത്യൻ സ്കൂൾ മസ്കത്തിലെ കാലിഡ സിമോണ മച്ചാഡോ, ജസ്റ്റസ് സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ടീമാണ് വിജയ കിരീടം ചൂടിയത്.
ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിനെറ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ വാദി കബീർ ആണ് പരിപാടി സംഘടിപ്പിച്ചത്. 16 ഇന്ത്യൻ സ്കൂളിൽനിന്നായി 32 പേർ ആയിരുന്നു അംബാസഡർ ട്രോഫിക്കായി പോരാടയിരുന്നത്.
മത്സരത്തിലെ മികച്ച പ്രാസംഗികയായലി കാലിഡ സിമോണ മച്ചാഡോയെയും തിരഞ്ഞെടുത്തു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങ് വിജയികളെ അനുമോദിച്ചു.
ലോകത്ത് ക്രിയാത്മക സംഭാഷണത്തിന്റെ പ്രാധാന്യത്തെ അടിവരയിട്ടുകൊണ്ട് സംസാരിച്ച അംബാസഡർ, 'എന്റെ അഭിപ്രായം' എന്നർഥമുള്ള ഫ്രഞ്ച് പദപ്രയോഗമായ 'മോൺ അവിസ്' എന്ന പുതിയ പേര് മത്സരത്തിന് നൽകിയതിനെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, എജ്യുക്കേഷണൽ സെൽ അംഗം കിരൺ ആഷർ, ഐ.എസ്.ഡബ്ല്യു.കെ എക്സിക്യൂട്ടീവ് ഡയറക്ടർ രാജേന്ദ്ര വേദ്, ബോർഡ് ഡയറക്ടർ ഹർഷേന്ദു ഷാ, വിദ്യാഭ്യാസ ഉപദേഷ്ടാവ് എം. പി.വിനോബ , ഐ.എസ്.ഡബ്ല്യു.കെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ഐ.എസ്.ഡബ്ല്യു.കെ പ്രിൻസിപ്പൽ ഡി.എൻ റാവു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മത്സരഫലം സീനിയർ പ്രിൻസിപ്പൽ, വിദ്യാഭ്യാസ ഉപദേഷ്ടാവ് എം.പി. വിനോബ എന്നിവർ പ്രഖ്യാപിച്ചു. മികച്ച രണ്ടാമത്തെ പ്രഭാഷകയായി ഇന്ത്യൻ സ്കൂൾ സലാലയിലെ സൈന ഫാത്തിമയെ തെരഞ്ഞെടുത്തു. വാദി കബീർ സ്കൂളിലെ സിയന്ന ഷിബുവിന് പ്രോത്സാഹന സമ്മാനവും ലഭിച്ചു. മികച്ച എതിർവാദം അവതരിപ്പിച്ചതിനുളള പുരസ്കാരം വാദി കബീർ ഇന്ത്യൻ സ്കൂളിലെതർഞ്ജോത് കൗറും സ്വന്തമാക്കി. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) ലോകത്തെ ജീവിക്കാനുള്ള മികച്ച സ്ഥലമാക്കി മാറ്റും' എന്ന പ്രമേയത്തിലായിരുന്നും സംവാദം.
സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സന്ധ്യ റാവു മേത്ത, സി.ബി.എഫ്.എസിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ബിനു ജെയിംസ് മാത്യു, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സീനിയർ ഇംഗ്ലീഷ് ലാംഗ്വേജ് ഓഫീസർ ഡോ.ജോൺ ഫിലിപ്പ് മാത്യു എന്നിവരായിരുന്നു വിധികർത്താക്കൾ. യുവ സംവാദകർക്ക് തങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ അനുയോജ്യമായ വേദിയൊരുക്കിയതിന് ഇന്ത്യൻ സ്കൂൾ വാദി അൽ കബീർ പ്രിൻസിപ്പൽ ഡി.എൻ.റാവു,, സ്കൂൾ സംഘാടക സമിതി എന്നിവർക്ക് ഇന്ത്യൻ സ്കൂൾ ഒമാൻ ഡയറക്ടർ ബോർഡ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.