സ്റ്റ​ഡി ഇ​ന്‍ ഇ​ന്ത്യ കൗ​ണ്‍സ​ലി​ങ് മീ​റ്റ്‌ ഇന്നും നാളെയും സീ​ഫ്, റ​മീ ഗ്രാ​ൻ​ഡ് ഹോ​ട്ട​ലി​ൽ

മ​നാ​മ: 2025-26 അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്ക് ഡി​ഗ്രി അ​ഡ്മി​ഷ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി സ്റ്റ​ഡി ഇ​ന്‍ ഇ​ന്ത്യ കൗ​ണ്‍സ​ലി​ങ് മീ​റ്റ്‌ സീ​ഫ്, റ​മീ ഗ്രാ​ൻ​ഡ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. ന​വം​ബ​ർ 15, 16 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് മീ​റ്റ്. ബാം​ഗ്ലൂ​ർ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി, വെ​ല്ലൂ​ർ വി.​ഐ.​ടി എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി യൂ​നി​വേ​ഴ്സി​റ്റി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

15ന് ​രാ​വി​ലെ 10.30ന് ​ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മീ​റ്റി​ൽ യൂ​നി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി​ക​ളു​മാ​യി ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രി​ട്ട് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​വു​ന്ന​താ​ണ്.

യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ ത​ത്സ​മ​യ പ്ര​വേ​ശ​ന​വും നേ​ടാം. അ​മി​റ്റി, മ​ണി​പ്പാ​ൽ, മ​ഹാ​ത്മാ ഗാ​ന്ധി, വി​ശ്വ​ക​ർ​മ, കാ​രു​ണ്യ തു​ട​ങ്ങി​യ യൂ​നി​വേ​ഴ്സി​റ്റി​ക​ളും കു​മ​ര​ഗു​രു, ഗ്രാ​ഫി​ക് ഏ​റ തു​ട​ങ്ങി​യ കോ​ള​ജു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ. മു​ൻ​കൂ​ട്ടി​യു​ള്ള ര​ജി​സ്ട്രേ​ഷ​ന് https://forms.gle/duSJy5yQQm69xK5b6 ഈ ​ഫോ​റ​ത്തി​ൽ അ​പേ​ക്ഷി​ക്കു​ക​യോ 36458340 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം.

Tags:    
News Summary - Study in India counseling meet on friday and saturday at Seef- Rami Grand Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.