മനാമ: വാതക മേഖലയിലെ വികസനത്തിന് സാങ്കേതികവിദ്യയുടെ പ്രാധാന്യം എന്ന പ്രമേയത്തിൽ ഓൾ ഇന്ത്യ ഇൻഡസ്ട്രിയൽ ആൻഡ് ഗ്യാസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. ബഹ്റൈൻ ആർട്ട് ഹോട്ടൽ ആൻഡ് റിസോർട്ടിൽ നടന്ന പരിപാടിയിൽ ഇന്ത്യയിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമായി 200ലധികം പ്രതിനിധികൾ പങ്കെടുത്തു.
ഗ്യാസ് മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധർ പ്രഭാഷണം നടത്തി. വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫക്രൂ 42ാമത് അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
തിളക്കമാർന്ന ബിസിനസ് സാധ്യതകളുള്ള ബഹ്റൈനിൽ സെമിനാർ സംഘടിപ്പിച്ചതിന് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ അസോസിയേഷന് നന്ദി പറഞ്ഞു. വ്യവസായ, വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം, ബഹ്റൈനിലെ ഗ്യാസ് മേഖലയിലെയും പ്രതിനിധികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.
അസോസിയേഷൻ പ്രസിഡന്റ് സാകേത് ടിക്കു സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ബഹ്റൈനിൽ സെമിനാർ സംഘടിപ്പിച്ചതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. കോവിഡ് -19 കാലത്തെ ഇന്ത്യയുടെ ഓക്സിജൻ വിജയഗാഥയെക്കുറിച്ചും ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ച അറിയപ്പെടാത്ത ഹീറോകളെക്കുറിച്ചും സാകേത് ടിക്കു തെന്റ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.
ബഹ്റൈനിലെ ബിസിനസ് സാധ്യതകളെക്കുറിച്ച് ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് മാനുഫാക്ചറിങ് വിഭാഗം മേധാവി ഇഷാഖ് എ. ഇഷാഖ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.