ബ​ഹ്റൈ​ൻ കോ​ട്ട​ക്ക് സ​മീ​പം ക​ണ്ടെ​ത്തി​യ അ​വ​ശി​ഷ്ടം

ച​രി​ത്രം തേ​ടി അ​ന്താ​രാ​ഷ്ട്ര സം​ഘം ബ​ഹ്റൈ​നി​ലേ​ക്ക്

മ​നാ​മ: മ​റ​ഞ്ഞി​രി​ക്കു​ന്ന ച​രി​ത്ര​നി​ധി​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പു​രാ​വ​സ്തു ഗ​വേ​ഷ​ക​രും ച​രി​ത്ര വി​ദ്യാ​ർ​ഥി​ക​ളും ബ​ഹ്റൈ​നി​ലെ​ത്തു​ന്നു. ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ന്റി​ക്വി​റ്റീ​സ് (ബാ​ക്ക) ആ​ർ​ക്കി​യോ​ള​ജി ആ​ൻ​ഡ് മ്യൂ​സി​യം ഡ​യ​റ​ക്ട​ർ ഡോ. ​സ​ൽ​മാ​ൻ അ​ൽ മ​ഹാ​രി അ​റി​യി​ച്ച​താ​ണി​ത്. ഡെ​ന്മാ​ർ​ക്, യു.​കെ, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഗ​വേ​ഷ​ക​ർ എ​ത്തു​ക. 2005ൽ ​ലോ​ക പൈ​തൃ​ക പ​ദ​വി ല​ഭി​ച്ച ബ​ഹ്‌​റൈ​ൻ കോ​ട്ട​ക്ക് ചു​റ്റും ഡാ​നി​ഷ് പ​ര്യ​വേ​ഷ​ണ സം​ഘം ഉ​ദ്ഖ​ന​നം ന​ട​ത്തും.

സ​മ​ഹീ​ജി​ലെ ക്രി​സ്ത്യ​ൻ പു​രാ​വ​സ്തു​ക്ക​ൾ​ക്കാ​യു​ള്ള ഗ​വേ​ഷ​ണ​ത്തി​ന് ബ്രി​ട്ടീ​ഷ് സം​ഘ​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ക. ഇ​വ​ർ നേ​ര​ത്തേ​യും ഇ​വി​ടെ ഗ​വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. 20 കി​ലോ​മീ​റ്റ​റി​ല​ധി​കം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന, 4,000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദി​ൽ​മു​ൻ ശ്മ​ശാ​ന കു​ന്നു​ക​ളി​ൽ ഖ​ന​ന​ത്തി​ന് ജ​പ്പാ​ൻ സം​ഘം നേ​തൃ​ത്വം ന​ൽ​കും. ബു​രി, ക​ർ​സാ​കാ​ൻ, ദാ​ർ കു​ലൈ​ബ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഹ​മ​ദ് ടൗ​ണി​ലെ 21 കേ​ന്ദ്ര​ങ്ങ​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തും.

രാ​ജ്യ​​ത്തി​ന്റെ പൈ​തൃ​ക​ത്തെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ​ക്കു​പോ​ലും വേ​ണ്ട​ത്ര അ​റി​വി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ടെ​ന്നും അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ങ്ങ​ളു​ടെ വ​ര​വ് ആ​വേ​ശം ന​ൽ​കു​മെ​ന്നും ഡോ. ​സ​ൽ​മാ​ൻ അ​ൽ മ​ഹാ​രി പ​റ​ഞ്ഞു. യു​നെ​സ്കോ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം സ്ഥാ​പി​ക്കു​ന്ന ദി​ൽ​മു​ൻ ബ​റി​യ​ൽ മൗ​ണ്ട്സ് മ്യൂ​സി​യം പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ​പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യി​കൂ​ടി വി​ക​സി​പ്പ​ക്ക​ൽ ല​ക്ഷ്യ​മാ​ണ്. ന​ട​പ്പാ​ത​ക​ൾ, വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ, മ​റ്റ് ആ​ക​ർ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ സം​യോ​ജി​പ്പി​ച്ച് പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - International team will reach Bahrain in search of history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.