ഇറാക്കി​െൻറ സൗന്ദര്യഭാവങ്ങളോട്​ അക്കങ്ങൾ ചേർത്തുവച്ച്​..

മനാമ: പ്രമുഖ ഇറാക്കി ചിത്രകാരി ഹന്ന മാലല്ലാഹയുടെ പ്രദർശനം അദ്​ലിയ അൽ ബറാഹെ ആർട്ട്​ ഗാലറിയിൽ തുടങ്ങി. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന ഹന്നയുടെ ചിത്രപ്രദർശനം ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുണ്ട്​. നാഷണാലിറ്റി, പാസ്​പോർട്ട്​ കാര്യ അണ്ടർസെക്രട്ടറി ശൈഖ്​ റാഷിദ്​ ബിൻ ഖലീഫ ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ്​​ മാർച്ച്​ രണ്ടുവരെ പ്രദർശനം നടക്കുന്നത്​. ഹന്നയുടെ ചിത്രങ്ങൾ അതുല്ല്യമായ ഇറാഖി സൗന്ദര്യഭാവങ്ങളാൽ സമൃദ്ധമാണ്​. സംഖ്യാശാസ്​ത്രവുമായി ബന്​ധപ്പെട്ട സൂഫി പരമ്പരാഗത മിത്തുകളുമായി അത്​ കണ്ണിചേർക്കപ്പെട്ടുമിരിക്കുന്നു. പേരുകളില്ല, അക്കങ്ങൾ മാത്രം എന്ന പ്രദർശനത്തി​​െൻറ ഭാഗമായി രണ്ട്​ ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്​. അറബിയിൽ ഞായറാഴ്​ച്ച രാത്രി ഏഴിനും ഇംഗ്ലീഷിൽ ഫെബ്രുവരി 18 ന്​ ഏഴിനും. ഗാലറിയിൽ എല്ലാദിവസവും രാവിലെ 9.30 മുതൽ ഉച്ചക്ക്​ രണ്ടുവരെയും വൈകുന്നേരം 4.30 മുതൽ എട്ട്​ വരെയുമാണ്​ പ്രദർശനം നടക്കുക.
Tags:    
News Summary - iraq-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.