ഇസ്‍ലാഹി സെന്റർ സ്പോർട്സ് വിങ് ഫുട്‌ബാൾ കോച്ചിങ് ക്യാമ്പ്

ഇസ്‍ലാഹി സെന്റർ സ്പോർട്സ് വിങ് ഫുട്‌ബാൾ കോച്ചിങ് ക്യാമ്പിന് സമാപനം

മനാമ: സിഞ്ചിലെ അൽ അഹ്‌ലി ക്ലബ് സ്റ്റേഡിയത്തിൽ ഇസ്‍ലാഹി സെന്റർ സ്പോർട്സ് വിങ് കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്‌ബാൾ കോച്ചിങ് ക്യാമ്പ് സമാപിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് എം.പി അഹ്‌മദ്‌ സബാഹ് അൽ സല്ലൂം മുഖ്യതിഥി ആയിരുന്നു.

കുട്ടികൾക്കിടയിൽ കായികാഭിമുഖ്യം വളർത്തുന്നതിലൂടെ കൗമാര പ്രായത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സാമൂഹിക വിരുദ്ധമായ മനോഭാവങ്ങളിൽ നിന്ന് മോചിപ്പിക്കാനും കൂടുതൽ സാമൂഹികാവബോധമുള്ളവരായി അവരെ മാറ്റിയെടുക്കാനും സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വദേശികളും വിദേശികളുമായ കൗമാരക്കാർക്ക് ഈ രംഗത്ത് ഒന്നിച്ച് അണിനിരക്കാൻ കഴിഞ്ഞാൽ ഇരു സമൂഹത്തിനും അതിന്റെ ഗുണഭോക്താക്കളാകാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ചടങ്ങിൽ എം.പി ക്കുള്ള മെമന്റോ ഇസ്‍ലാഹി സെന്റർ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ചേർന്ന് കൈമാറി. എം.പിയുടെ സ്കെച്ച് ഡ്രോയിങ് റഫാൻ ഇബിൻ സിറാജ് എം.പിക്ക് സമർപ്പിച്ചു. സൈറോ അക്കാദമിക്കുള്ള മൊമന്റോ എം.പിയുടെ കൈയിൽ നിന്നും ചെയർമാൻ റഹ്മത്തലി ഏറ്റുവാങ്ങി. കോച്ചിങ്ങിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കുട്ടികളുടെ രക്ഷിതാക്കളും സെന്ററിന്റെ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. രക്ഷിതാക്കൾക്കായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹംസ മേപ്പാടി അധ്യക്ഷത വഹിച്ചു.

സൈറോ അക്കാദമി ചെയർമാൻ റഹ്മത്തലി, അൽഫുർഖാൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി, കെ.എം.സി.സി സ്പോർട്സ് വിങ് കോഓഡിനേറ്റർ അസ്‍ലം വടകര, ബഹ്‌റൈൻ ഇന്ത്യ ഫുട്ബാൾ അസോസിയേഷൻ ചെയർമാൻ മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. സലീന റാഫി, ഇസ്മത്ത് ജൻസീർ, പ്രസൂൺ കെ.കെ, അബ്ദുല്ല താവോട്ട്, റമീസ് കരീം, ഹക്കീം, ജൻസീർ മന്നത്ത്, മുഹമ്മദ് ഫാസിൽ, മുഹമ്മദ്‌ ആഷിഖ് എൻ.പി , സഫീർ കെ.കെ, നാസർ അബ്ദുൽ ജബ്ബാർ, അബ്ദുൽ സലാം എ.പി എന്നിവർ പങ്കെടുത്തു. സിറാജ് മേപ്പയൂർ പരിപാടി നിയന്ത്രിച്ചു. മുംനാസ് കണ്ടോത്ത് നന്ദി പറഞ്ഞു.

Tags:    
News Summary - Islahi Center sports wing football coaching camp concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.