മനാമ: ഫലസ്തീനിലെ 70 ശതമാനത്തിലധികം വീടുകളും സ്ഥാപനങ്ങളും ഇസ്രായേൽ സേന തകർത്തെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. അറബ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴുമാസം നീണ്ട വംശഹത്യയിലൂടെ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ഫലസ്തീനെതിരെ വീറ്റോ അധികാരം പ്രയോഗിക്കുന്നതിൽനിന്ന് യു.എസിനെ പിന്തിരിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കാനും അറബ് ലോകത്തിന്റെ യോജിച്ച പിന്തുണ വേണമെന്നും ഇസ്രായേലുമായുള്ള ബന്ധം അവലോകനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എൻ പൂർണാംഗത്വത്തിൽ ഫലസ്തീന് അനുകൂലമായി വോട്ട് ചെയ്ത എല്ലാ രാജ്യങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.