മനാമ: ഐ.എസ്.ആർ.ഒയുമായി കൂടുതൽ സഹകരിക്കുമെന്ന് നാഷനൽ സ്പേസ് സയൻസ് ഏജൻസി (എൻ.എസ്.എസ്.എ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് ഇബ്രാഹിം അൽ അസീരി പറഞ്ഞു. ഡി.ആർ.ഡി.ഒ മുൻ ചീഫ് കൺട്രോളറും പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനുമായ ഡോ. എ. ശിവതാണു പിള്ളയെ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രഹ്മോസ് എയ്റോസ്പേസിന്റെ സ്ഥാപക സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായിരുന്നു ഡോ. എ. ശിവതാണു പിള്ള. ബഹിരാകാശ ശാസ്ത്രത്തിലും ആപ്ലിക്കേഷൻ മേഖലയിലും ഇന്ത്യയുമായുള്ള സഹകരണം വർധിപ്പിക്കാനുള്ള എൻ.എസ്.എസ്.എയുടെ താൽപര്യം മുഹമ്മദ് ഇബ്രാഹിം അൽ അസീരി അദ്ദേഹത്തെ അറിയിച്ചു.
ഐ.എസ്.ആർ.ഒയുമായി നിലവിൽ എൻ.എസ്.എസ്.എക്ക് സഹകരണമുണ്ട്. ബഹ്റൈൻ സ്പേസ് ടീമിന് വിപുലമായ പരിശീലന അവസരങ്ങൾ ധാരണപത്രങ്ങൾ പ്രകാരം ഐ.എസ്.ആർ.ഒ നൽകുന്നുണ്ട്. ബഹിരാകാശ മേഖലയിലെ സഹകരണം വികസിപ്പിക്കുന്നതിനായി അടുത്ത വർഷം ഐ.എസ്.ആർ.ഒയുടെ സൗകര്യങ്ങൾ സന്ദർശിക്കാൻ എൻ.എസ്.എസ്.എ സാങ്കേതിക പ്രതിനിധി സംഘത്തോട് അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.