മനാമ: കോൺഗ്രസ് യുവജന കൂട്ടായ്മയായ ഐ.വൈ.സി.സി ബഹ്റൈന്റെ ഏരിയ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി. ഹമദ് ടൗൺ ഏരിയ കൺവെൻഷൻ ഉമ്മൻചാണ്ടി നഗറിൽ ഏരിയ പ്രസിഡന്റ് നസീർ പൊന്നാനിയുടെ അധ്യക്ഷതയിൽ ചേർന്നു.
ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. യോഗത്തിന് ഏരിയ സെക്രട്ടറി റോയ് മത്തായി സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശീയ കമ്മിറ്റി ചുമതലപ്പെടുത്തിയ വരണാധികാരികൾ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ജിതിൻ പരിയാരം നന്ദി പറഞ്ഞു. 2024-25 വർഷത്തെക്കുള്ള ഹമദ് ടൗൺ ഏരിയ ഭാരവാഹികളെയും ദേശീയ കമ്മിറ്റി പ്രതിനിധികളെയും യോഗം തെരഞ്ഞെടുത്തു.
വിജയൻ തുണ്ടിപറമ്പിൽ (ഏരിയ പ്രസിഡന്റ്), പി.എൻ. ഹരി ശങ്കർ (ഏരിയ സെക്രട്ടറി), ശരത്ത് കണ്ണൂർ (ഏരിയ ട്രഷറർ), രഞ്ജിത്ത് കണ്ണോത്ത് (വൈസ് പ്രസിഡന്റ്), എം.എസ്. ജയരാജ് (ജോയിൻറ് സെക്രട്ടറി), ഏരിയാ എക്സിക്യൂട്ടിവ് അംഗങ്ങൾ: അബ്ദുൽ മുത്തലവി, വി. അനീഷ്, കെ.വി. അനിൽ കുമാർ, കെ.പി. സനൽ, സന്തോഷ് കുമാർ. ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങൾ: നസീർ പൊന്നാനി, റോയി മത്തായി, കെ. ഹരിദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.