മനാമ: നൈപുണ്യ വികസനത്തിനായി അൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റിയും (എ.എസ്.യു) ജാഫ്കോൺ കൺസൽട്ടൻറ്സും ധാരണാപത്രം ഒപ്പുവെച്ചു. തൊഴിൽ വിപണിക്കനുസൃതമായ പരിശീലനം യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് നൽകാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചത്. യൂനിവേഴ്സിറ്റി പ്രസിഡൻറ് പ്രഫ. ഖസാൻ അവാദും ജാഫ്കോൺ സി.ഇ.ഒ ഡോ. അക്ബർ ജാഫ്രിയുമാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
തംകീൻ സഹായത്തോടെ നടത്തുന്ന 'ഇക്തിദാർ' (കഴിവ്) തൊഴിൽ പരിശീലന പരിപാടിയിൽ എ.എസ്.യു വിദ്യാർഥികളെ ചേർക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇവർക്ക് തുടർച്ചയായി തൊഴിൽ പരിശീലനങ്ങളും ശിൽപശാലകളും സംഘടിപ്പിക്കും. യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് മികച്ച കൺസൽട്ടൻസി സേവനം ലഭിക്കാനും കരാർ വഴിയൊരുക്കും. വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകൾ ഒരുക്കിനൽകാൻ യൂനിവേഴ്സിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് പ്രഫ. ഖസാൻ അവാദ് പറഞ്ഞു. തൊഴിൽരംഗത്തെ മത്സരമാണ് വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.