ജുമൈൽ റഫീഖ്
മനാമ: കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പെങ്കടുത്ത് രണ്ടാം ഡോസും സ്വീകരിക്കാനായതിെൻറ സന്തോഷത്തിലാണ് കണ്ണൂർ താണ സ്വദേശി ജുമൈൽ റഫീഖ്. ക്ലിനിക്കൽ പരീക്ഷണത്തിെൻറ തുടക്കത്തിൽ തന്നെ പങ്കാളിയായ ജുമൈൽ ആഗസ്റ്റ് 14നാണ് ആദ്യ ഡോസ് സ്വീകരിച്ചത്. തുടർന്ന് മൂന്നാഴ്ച നിരീക്ഷണത്തിനു ശേഷമാണ് രണ്ടാം ഡോസ് സ്വീകരിച്ചത്. ഇത്തരമൊരു പരീക്ഷണത്തിൽ പെങ്കടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് യൂത്ത് ഇന്ത്യ പ്രവർത്തകൻ കൂടിയായ ജുമൈൽ പറഞ്ഞു.
സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ഒരു പദ്ധതിയിൽ പങ്കാളിയായതിെൻറ അഭിമാനം അദ്ദേഹത്തിെൻറ വാക്കുകളിലുണ്ട്. രണ്ടാം ഡോസ് എടുത്തപ്പോൾ സമ്മാനമായി 50 ദീനാറിെൻറ ഒരു വൗച്ചർകൂടി ലഭിച്ചപ്പോൾ ഇരട്ടി സന്തോഷമായി. സാമൂഹിക സേവന രംഗത്ത് നേരത്തേതന്നെ താൽപര്യമുള്ള ജൂമൈൽ കണ്ണൂർ ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ അംഗം കൂടിയാണ്. സിവിൽ എൻജിനീയറായി ജോലിചെയ്യുന്ന ഇദ്ദേഹത്തിെൻറ ഭാര്യയും രണ്ടു മക്കളും സജീവ പിന്തുണയുമായി ഒപ്പമുണ്ട്. ബഹ്റൈനിൽ 6000ത്തോളം വളൻറിയർമാരിലാണ് വാക്സിെൻറ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.