മനാമ: കെ.സി.എ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് ഒക്ടോബറിൽ സെഗയ്യയിലെ കെ.സി.എ ഗ്രൗണ്ടിൽ നടക്കും. ഉദ്ഘാടനം ഒക്ടോബർ 11ന് വൈകുന്നേരം അഞ്ചിന് നടക്കുമെന്ന് കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അറിയിച്ചു.
ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി കെ.സി.എ ടൂർണമെന്റ് ചെയർമാനായി സിബി കൈതാരത്ത്, ഇവന്റ് കോഓഡിനേറ്ററായി റോയ് ജോസഫ്, ക്യാപ്റ്റനായി റെയ്സൺ മാത്യു എന്നിവരടങ്ങുന്ന ടൂർണമെന്റ് കമ്മിറ്റി രൂപവത്കരിച്ചതായി കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി അറിയിച്ചു.
ബഹ്റൈനിലെ എല്ലാ സമുദായങ്ങൾക്കിടയിലും സൗഹാർദവും സാഹോദര്യവും കൊണ്ടുവരുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. വിവിധ ബഹ്റൈൻ വോളിബാൾ ക്ലബുകളും മറ്റു ക്ലബ്/അസോസിയേഷൻ ടീമുകളും പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള വോളിബാൾ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിജയികൾക്കും രണ്ടാം സ്ഥാനക്കാർക്കും ആകർഷകമായ സമ്മാനങ്ങൾ നൽകും. ട്രോഫികൾക്ക് പുറമെ വിജയികൾക്ക് 1000 യു.എസ് ഡോളറും റണ്ണേഴ്സ് അപ്പിന് 500 യു.എസ് ഡോളറും സമ്മാനമായി നൽകും.
ടൂർണമെന്റിൽ കുറഞ്ഞത് എട്ട് ടീമുകൾ ഉണ്ടായിരിക്കും, അവ ആദ്യ റൗണ്ടിൽ 2 പൂൾ കളിക്കുന്ന ലീഗ് മത്സരങ്ങളായി വിഭജിക്കപ്പെടും. ഓരോ ഗ്രൂപ്പിലെയും മികച്ച 2 ടീമുകൾ മറ്റു പൂളിൽനിന്നുള്ള വിജയികൾക്കെതിരെ സെമി ഫൈനൽ ലൈനപ്പ് ഉണ്ടാക്കും. രജിസ്ട്രേഷൻ ഫീസ് 40 ദീനാർ ആയിരിക്കും. FIVB നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ടൂർണമെന്റ് നടത്തും.
എല്ലാ ക്രമീകരണങ്ങളും പുരോഗമിക്കുകയാണെന്നും ദിവസവും വൈകീട്ട് 7.30ന് കെ.സി.എ ഗ്രൗണ്ടിൽ മത്സരങ്ങൾ ആരംഭിക്കുമെന്നും കെ.സി.എ സ്പോർട്സ് സെക്രട്ടറി സോവിച്ചൻ ചേന്നാട്ടുശ്ശേരി അറിയിച്ചു. ഗ്രൗണ്ടിൽ പ്രത്യേക ഇരിപ്പിട ക്രമീകരണങ്ങളുണ്ടാകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഇവന്റ് ചെയർമാൻ സിബി കൈതാരത്ത് -39178163, സ്പോർട്സ് സെക്രട്ടറി സോവിച്ചൻ ചേന്നാട്ടുശ്ശേരി - 39073783 എന്നിവരുമായി ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.