കെ.സി.എ പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്‍റിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്

കെ.സി.എ പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്‍റിന് തുടക്കം

മനാമ: കേരള കാത്തലിക് അസോസിയേഷൻ നടത്തുന്ന കെ.സി.എ പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്‍റ് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. കെ.സി.എ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥി ബിയോൺ മണി കമ്യൂണിറ്റി മാനേജർ ടോബി മാത്യു കളിക്കാർക്ക് ആശംസ നേർന്നു. കെ.സി.എ പ്രസിഡന്‍റ് റോയ് സി. ആന്‍റണി ആധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ നന്ദിയും പറഞ്ഞു. ലീഗ് അടിസ്ഥാനത്തിൽ 30ഓളം ടീമുകൾ ടൂർണമെന്‍റിൽ പങ്കെടുക്കും. ലീഗ് വിജയികൾ സെമിഫൈനൽ, ഫൈനൽ റൗണ്ടുകളിൽ മാറ്റുരക്കും.

വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. വ്യക്തിഗത മികവിന് മാൻ ഓഫ് ദ സീരീസ്, മാൻ ഓഫ് ദ മാച്ച് (ഫൈനൽ), ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ അവാർഡുകളും സമ്മാനിക്കും. സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേലിെന്‍റ നേതൃത്വത്തിൽ ടൂർണമെന്‍റ് കൺവീനർ ആന്റോ ജോസഫ്, ഇവന്‍റ് ചെയർമാൻ ഷിജു ജോൺ എന്നിവരടങ്ങുന്ന ഓർഗനൈസിങ് കമ്മിറ്റിയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ജിതിൻ ജോസ്, രഞ്ജിത് തോമസ് എന്നിവർ ജോയന്റ് കൺവീനർമാരാണ്.

Tags:    
News Summary - KCA Premier League Cricket Tournament begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.