മനാമ: കെ.സി.എ എല്ലാവർഷവും കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സാംസ്കാരിക ഉത്സവം ‘ബി.എഫ്.സി -കെ.സി.എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022’ന് കൊടിയിറങ്ങി. പ്രശസ്ത നടിയും പിന്നണി ഗായികയുമായ രമ്യ നമ്പീശൻ മുഖ്യാതിഥിയായിരുന്നു.
ടാലന്റ് സ്കാൻ ടൈറ്റിൽ സ്പോൺസർ ബി.എഫ്.സി മാർക്കറ്റിങ് ഹെഡ് അരുൺ വിശ്വനാഥൻ, പ്ലാറ്റിനം സ്പോൺസർ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റ് പ്രതിനിധി ഷേർളി ആന്റണി, ഗോൾഡ് സ്പോൺസർ ഷിഫ ഹോസ്പിറ്റൽ എച്ച്.ആർ ഹെഡ് ഷഹഫാദ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് ആധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ടാലന്റ് സ്കാൻ നാൾവഴികളെ കുറിച്ച് ചെയർമാൻ വർഗീസ് ജോസഫ് സംസാരിച്ചു. കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ ആശംസ നേർന്നു. ടാലന്റ് സ്കാൻ വൈസ് ചെയർമാൻ ലിയോ ജോസഫ് നന്ദി പറഞ്ഞു. മുഖ്യാതിഥിക്കും വിഷ്ടാതിഥികൾക്കും ടാലന്റ് സ്കാൻ ചെയർമാനും വൈസ് ചെയർമാനും കമ്മിറ്റി അംഗങ്ങൾക്കും മെമന്റോ നൽകി ആദരിച്ചു.
കെ.സി.എ ഹാളിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ കലാതിലകം ആരാധ്യ ജിജേഷ്, കലാപ്രതിഭ ഷൗര്യ ശ്രീജിത്ത്, ഗ്രൂപ് 1 ചാമ്പ്യൻ അദ്വിക് കൃഷ്ണ, ഗ്രൂപ് 2 ചാമ്പ്യൻ ഇഷാനി ദിലീപ്, ഗ്രൂപ് 3 ചാമ്പ്യൻ ഇഷ ആഷിക്, ഗ്രൂപ് 4 ചാമ്പ്യൻ ഗായത്രി സുധീർ, നാട്യരത്ന അവാർഡ് ജേതാവ് ഐശ്വര്യ രഞ്ജിത്ത് തരോൾ, സംഗീതരത്ന അവാർഡ് ജേതാവ് ശ്രീദക്ഷ സുനിൽ, സാഹിത്യരത്ന അവാർഡ് ജേതാവ് ഷൗര്യ ശ്രീജിത്ത്, കലാരത്ന അവാർഡ് ജേതാവ് ദിയ അന്ന സനു, കെ.സി.എ സ്പെഷൽ ഗ്രൂപ് ചാമ്പ്യന്മാരായ ജൊഹാൻ ജോസഫ് സോബിൻ, ഏഞ്ചൽ മേരി വിനു, ശ്രേയ സൂസൻ സക്കറിയ എന്നിവർക്കും മറ്റു വിജയികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റും നൽകി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള ട്രോഫി ഇന്ത്യൻ സ്കൂളും ഏഷ്യൻ സ്കൂളും കരസ്ഥമാക്കി. മികച്ച നൃത്താധ്യാപക അവാർഡ് കെ. പ്രശാന്തിനും മികച്ച സംഗീത അധ്യാപക അവാർഡ് ശശി പുളിക്കശ്ശേരിക്കും സമ്മാനിച്ചു. ജേതാക്കളുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.