‘ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് സ്കാ​ൻ’ സം​ബ​ന്ധി​ച്ച് കെ‌.​സി‌.​എ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

കെ‌.​സി‌.​എ ‘ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് സ്കാ​ൻ’ ഒ​ക്ടോ​ബ​റി​ൽ തു​ട​ങ്ങും

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ‌.​സി‌.​എ) കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന ക​ലാ-​സാ​ഹി​ത്യ, സം​സ്കാ​രി​ക മാ​മാ​ങ്കം ‘ദി ​ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് സ്കാ​ൻ’ ഒ​ക്ടോ​ബ​ർ 2024 മു​ത​ൽ ഡി​സം​ബ​ർ 2024 വ​രെ ന​ട​ക്കും. ബ​ഹ്‌​റൈ​നി​ൽ താ​മ​സ​ക്കാ​രാ​യ എ​ല്ലാ ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വ​ർ​ഗീ​സ് ജോ​സ​ഫ് (ചെ​യ​ർ​മാ​ൻ), റോ​യ് സി. ​ആ​ന്റ​ണി (വൈ​സ് ചെ​യ​ർ​മാ​ൻ),ജോ​യ​ൽ ജോ​സ് (വൈ​സ് ചെ​യ​ർ​മാ​ൻ), സി​മി ലി​യോ (വൈ​സ് ചെ​യ​ർ​മാ​ൻ), ലി​യോ ജോ​സ​ഫ് (എ​ക്സ് ഒ​ഫീ​ഷ്യോ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​താ​യി കെ.​സി.​എ പ്ര​സി​ഡ​ന്റ് ജെ​യിം​സ് ജോ​ൺ പ​റ​ഞ്ഞു.

പ​രി​പാ​ടി​യു​ടെ വി​വി​ധ വ​ശ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ജോ​ബി ജോ​ർ​ജ്, നി​ക്സ​ൺ വ​ർ​ഗീ​സ്, സ​ണ്ണി ഐ​രൂ​ർ, തോ​മ​സ് ജോ​ൺ, നി​ത്യ​ൻ തോ​മ​സ്, ജൂ​ലി​യ​റ്റ് തോ​മ​സ്, അ​ശോ​ക് മാ​ത്യു, മ​നോ​ജ് മാ​ത്യു, ജി​തി​ൻ ജോ​സ്, ജി​ൻ​സ് ജോ​സ​ഫ്, സോ​ബി​ൻ സി. ​ജോ​സ്, ബാ​ബു വ​ർ​ഗീ​സ്, വി​നോ​ദ് ഡാ​നി​യ​ൽ, ജോ​ഷി വി​ത​യ​ത്തി​ൽ, ആ​ൽ​വി​ൻ സേ​വി, മ​രി​യ ജി​ബി, സി​മി അ​ശോ​ക്, പ്രെ​റ്റി റോ​യ്, ഷൈ​നി നി​ത്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ബ്ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്ക​രി​ച്ചു.

ഇ​വ​ന്റു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ സെ​പ്റ്റം​ബ​ർ 23ന് ​ആ​രം​ഭി​ക്കു​ക​യും 4 ഒ​ക്ടോ​ബ​ർ 10ന് ​അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും. ഈ ​വ​ർ​ഷം നി​ര​വ​ധി പു​തി​യ ഇ​വ​ന്‍റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 25ന് ​തു​ട​ങ്ങു​ന്ന മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​ർ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യോ​ടെ തീ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

2019 സെ​പ്റ്റം​ബ​ർ 30നും 2006 ​ഒ​ക്ടോ​ബ​ർ 1നും ​ഇ​ട​യി​ൽ ജ​നി​ച്ച ഇ​ന്ത്യ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. പ്രാ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ച് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​രം. ഈ ​വ​ർ​ഷം 5 ഗ്രൂ​പ്പു​ക​ൾ​ക്കു​മാ​യി ഏ​ക​ദേ​ശം 180 വ്യ​ക്തി​ഗ​ത മ​ത്സ​ര ഇ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

നി​ര​വ​ധി ടീം ​ഇ​വ​ന്റു​ക​ളു​മു​ണ്ട്. അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും സ്വീ​ക​രി​ക്കും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന വി​ജ​യി​ക​ൾ​ക്കു​ള്ള നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ​ക്കും ട്രോ​ഫി​ക​ൾ​ക്കും പു​റ​മെ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും.

സ്കൂ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​നും പ്ര​ക​ട​ന മി​ക​വി​നും അ​വാ​ർ​ഡ് ന​ൽ​കും. മി​ക​ച്ച നൃ​ത്ത അ​ധ്യാ​പ​ക​ൻ, മി​ക​ച്ച സം​ഗീ​ത അ​ധ്യാ​പ​ക​ൻ എ​ന്നി​വ​ർ​ക്കും അ​വാ​ർ​ഡ്

ന​ൽ​കും. മു​ൻ​കാ​ല ടാ​ല​ന്‍റ് സ്കാ​ൻ മ​ത്സ​ര​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച ന​ല്ല പ്ര​തി​ക​ര​ണ​ത്തി​ന് കെ.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജോ​സ​ഫ് (38185420 or 38984900) അ​ല്ലെ​ങ്കി​ൽ വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ റോ​യ് സി. ​ആ​ന്റ​ണി (39681102), ജോ​യ​ൽ ജോ​സ് (36077033), സി​മി ലി​യോ (36268208), എ​ക്സ് ഒ​ഫീ​ഷ്യോ ലി​യോ ജോ​സ​ഫ് (39207951) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - KCA-The Indian Talent Scan to start in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.