മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ 'കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസില്‍' (കെ.സി.ഇ.സി.) കുട്ടികൾക്കായി ചിത്രരചനമത്സരം സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടത്തിയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ 25 കുട്ടികളും സീനിയര്‍ വിഭാഗത്തില്‍ 17 കുട്ടികളും പങ്കെടുത്തു.
നീയ മറിയ എല്‍ദോ (സെൻറ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്), ജുവാന റെഞ്ചി (ബഹ്റൈന്‍ മാര്‍ത്തോമ പാരീഷ്), കൃപ സാറ സന്തോഷ് (ബഹ്റൈന്‍ മാര്‍ത്തോമ പാരീഷ്) എന്നിവർ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
അനുജ മറിയം ജോബ് (സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍), അര്‍പ്പിത എലിസബത്ത് സാം (ബഹ്റൈന്‍ മാര്‍ത്തോമ പാരീഷ്), ആല്‍ഫിയ റെജന്‍ വര്‍ഗീസ് (സെൻറ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്) എന്നിവർ സീനിയര്‍ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രസിഡൻറ് ഫാ. വി.പി. ജോണിെൻറ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നൽകി. ജനറൽ സെക്രട്ടറി റെജി വർഗീസ് സ്വാഗതം പറഞ്ഞു. കെ.സി.ഇ.സി വൈസ് പ്രസിഡൻറുമാരായ ഫാ. ഡേവിഡ് വി. ടൈറ്റസ്, ഫാ. ദിലീപ് ഡേവിഡ്സണ് മാര്‍ക്ക്, ഫാ. ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍, ഫാ. റോജന്‍ പേരകത്ത്, ഫാ. സാം ജോർജ്, ഫാ. നോബിന് തോമസ്, ഫാ. ഷാബു ലോറന്‍സ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.