മനാമ: ബഹ്റൈൻ കേരളീയ സമാജം മുതിർന്ന അംഗങ്ങളായ കെ.ആർ മേനോൻ, ഹേമ മേനോൻ, ബാബു സുരേഷ്, ഹരിത, രാജഗോപാൽ, ഡി. സലിം എന്നിവർക്ക് യാത്രയയപ്പു നൽകി. സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ളയുടെയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലിെൻറയും നേതൃത്വത്തിൽ ഒാൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്.
ബഹ്റൈനിൽ 48 വർഷ പ്രവാസജീവിതത്തിനാണ് പാലക്കാട് സ്വദേശി കെ.ആർ മേനോനും ഭാര്യ ഹേമ മേനോനും വിരാമമിടുന്നത്. തിരുവനന്തപുരം സ്വദേശി ബാബു സുരേഷും ഭാര്യ ഹരിതയും 37 വർഷം പ്രവാസജീവിതം നയിച്ചു. ചെങ്ങന്നൂർ സ്വദേശി രാജഗോപാൽ 35 വർഷവും, തൃക്കുന്നപ്പുഴ സ്വദേശി ഡി.സലിം 20 വർഷവും ബഹ്റൈൻ പ്രവാസികളായിരുന്നു. യാത്രയയപ്പ് ചടങ്ങിൽ സമാജം ഭരണസമിതി അംഗങ്ങളും മറ്റു മുതിർന്ന അംഗങ്ങളും സമാജം വനിത വേദി അംഗങ്ങളും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.