മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിെൻറ മൂന്നാം ഘട്ടത്തിൽ ബഹ്റൈനിൽനിന്ന് കേരളത്തിലേക്ക് ദിവസവും സർവിസ് ഉണ്ടാകുമെന്ന് സൂചന. കൊച്ചിയിലേക്കും കോഴിക്കോേട്ടക്കും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവിസ്. കൂടുതൽ ആളുകൾക്ക് നാട്ടിലെത്താൻ അവസരമൊരുക്കുന്നതാണ് ഇൗ നീക്കം. മേയ് 26 മുതൽ ജൂൺ ഒന്നുവരെയാണ് മൂന്നാം ഘട്ടം സർവിസ്. ആദ്യ രണ്ടു ഘട്ടങ്ങളിൽ ബഹ്റൈനിൽനിന്ന് ആകെ നാലു സർവിസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
കൊച്ചി, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സർവിസ് നടത്തിയത്. തിരുവനന്തപുരത്തേക്ക് ഇന്ന് സർവിസ് നടത്തും. ആദ്യഘട്ടത്തിൽ ഒമ്പത് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 366 പേരാണ് നാട്ടിലേക്ക് പോയത്. രണ്ടാം ഘട്ടത്തിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ 175 പേർ ചൊവ്വാഴ്ച ഹൈദരാബാദിലേക്ക് പോയി. ഇന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ അഞ്ചു കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 182 പേരാണ് യാത്ര തിരിക്കുന്നത്. നാട്ടിലേക്ക് പോകാൻ ഇന്ത്യൻ എംബസിയിൽ 20000ഒാളം രജിസ്റ്റർ ചെയ്തിരിക്കേ ആവശ്യമായ വിമാന സർവിസ് ഏർപ്പെടുത്താത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.