മനാമ: ഗൾഫ് മലയാളികളുടെ ഏറ്റവും വലിയ പങ്കാളിത്തമുള്ള കുട്ടികളുടെ കലാമത്സരമായ ബഹ്റൈൻ കേരളീയ സമാജം ബാലകലോത്സവത്തിന് തുടക്കമായി.
ഇൗ വർഷത്തെ ഏറ്റവും നല്ല നടിക്കുള്ള അവാർഡ് നേടിയ രജിഷ വിജയൻ വീണ മീട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
അഞ്ച് ഗ്രൂപ്പുകളായി കുട്ടികളെ തരംതിരിച്ച് 130ഒാളം ഇനങ്ങളിലാണ് മത്സരം നടക്കുക.
ഗ്രൂപ്പ് അഞ്ചിൽ നടന്ന ഉപകരണ സംഗീതത്തിൽ ആദിത്യ ബാലചന്ദ്രൻ, അഷ്ന വർഗീസ്, ശിവകൃഷ്ണൻ വി. നായർ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഗ്രൂപ്പ് നാലിൽ ജയഗോപാൽ പി.വേണുഗോപാൽ, അർജുൻ ബിനു, െജറിൻ മാത്യു എന്നിവർ ജേതാക്കളായി. പ്രഛന്നവേഷ മത്സരം, ഇംഗ്ലീഷ് കവിത, ഉപന്യാസം, ചിത്രരചന എന്നിവയും െഎ.ടി, ജനറൽനോളജ് മത്സരങ്ങളും നടന്നു.
50 പേരങ്ങുന്ന കമ്മിറ്റിയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. സമാജം, കെ.സി.എ ഹാൾ എന്നിവിടങ്ങളിലാണ് വേദികൾ.
നൃത്തഇനങ്ങൾക്ക് വിധികർത്താക്കളായി ഇൗ വർഷവും പ്രശസ്തർ എത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എല്ലാ ദിവസവും രാത്രി ഏഴര മുതൽ പത്തര വരെയാണ് മത്സരങ്ങൾ. മേയ് 16ന് മത്സരങ്ങൾക്ക് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.