മനാമ: പ്രളയം തകർത്ത കേരളത്തിെൻറ അതിജീവനത്തിനായി ഒന്നിച്ച് രംഗത്തിറങ്ങാൻ ബഹ്റൈൻ കേരളീയ സമാജം അംഗങ്ങൾക്കായി നടത്തിയ ഒാപ്പൺഫോറത്തിൽ ആഹ്വാനമുയർന്നു. പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി രഘു എന്നിവരുടെ നേതൃത്വത്തിലാണ് ഫോറം നടന്നത്. പ്രകൃതി തകർത്തെറിഞ്ഞ നാടിനുവേണ്ടി പ്രവാസ ലോകം നടത്തിയ ആശ്വാസപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രളയം നാടിനെ വിഴുങ്ങിയ അവസരത്തിൽ സമാജം ആരംഭിച്ച ഹെൽപ്ഡെസ്ക് നൂറുകണക്കിന് പേരെ രക്ഷപ്പെടുത്താനുള്ള വേദിയായി. അതിനൊപ്പം കേരളത്തിലേക്ക് ആവശ്യസാധനങ്ങൾ അയക്കാനും കഴിഞ്ഞു.
ഇതിനൊപ്പം ബഹ്റൈൻ കേരളീയ സമാജം ഉൾപ്പെടെയുള്ള മലയാളി പ്രവാസി സംഘടനകൾ ഒാണം, ഇൗദ് ആഘോഷങ്ങൾ മാറ്റിവെച്ച് അതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തതും മാതൃകാപരമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നവകേരള നിർമിതിയിൽ പ്രവാസ ലോകത്തിന് ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഒാപ്പൺ ഫോറത്തിൽ പെങ്കടുത്ത പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇൗ വർഷം ഇനിയുള്ള പരിപാടികൾ സംഘടിപ്പിക്കുേമ്പാൾ അതിൽനിന്നുള്ള വരുമാനം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഒക്ടോബറിൽ എസ്.പി ബാലസുബ്രഹ്മണ്യം, കെ.എസ്.ചിത്ര, രാകേഷ് ബ്രഹ്മാനന്ദൻ എന്നിവരുടെ ഗാനമേള നടക്കും. നവംബറിൽ ഒാണസദ്യ നടത്തി അതിെൻറ ഭാഗമായി ലഭിക്കുന്ന സംഭാവനകൾ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും. കേരളത്തിെൻറ അതിജീവനത്തിന് സമാജം കഴിയുന്നതെല്ലാം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.