മനാമ: ബഹ്റൈൻ കേരളീയസമാജം ഒാണാഘോഷമായ 'ശ്രാവണം 2021'െൻറ ആറാം ദിവസം നടന്ന പരിപാടികൾ പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഓണപ്പാട്ട്, സമാജം മലയാളം പാഠശാലയിലെ കുട്ടികളുടെയും അധ്യാപികമാരുടെയും വനിത വിഭാഗത്തിെൻറയും തിരുവാതിരക്കളികൾ, സിനിമാറ്റിക് ഡാൻസുകൾ തുടങ്ങിയവ അരങ്ങേറി.
ഭരണസമതി അംഗങ്ങൾ വേദിയിൽ സന്നിഹിതരായിരുന്നു. കലാവിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി നന്ദി പറഞ്ഞു. ബിജു എം.സതീഷ് പരിപാടികൾ നിയന്ത്രിച്ചു.
രജിസ്റ്റർ ചെയ്ത സമാജം അംഗങ്ങൾക്കുള്ള പായസവിതരണം വെള്ളിയാഴ്ച രാവിലെ നടക്കും. പഴയിടം മോഹനൻ നമ്പൂതിരി നാട്ടിൽനിന്നും ഓൺലൈനിൽ പാചകത്തിനു നേതൃത്വം നൽകും. ഉണ്ണികൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ സമാജത്തിൽ തയാറാക്കുന്ന പായസം രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ വിതരണം ചെയ്യും. ഉച്ചക്ക് മൂന്നിന് പായസ മത്സരവും നടക്കും.
ബഹ്റൈൻ കേരളീയ സമാജത്തിെൻറ ഫേസ്ബുക്ക് പേജിലും സൂം പ്ലാറ്റ് ഫോമിലും ഒാണാഘോഷ പരിപാടികൾ കാണാം. പരിപാടികൾക്ക് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും സൂം പ്ലാറ്റ് ഫോമിൽ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് സമ്മാനം നൽകുമെന്നും പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഓണാഘോഷ കമ്മിറ്റി കൺവീനർ ദിലീഷ്, ജോ. കൺവീനർ ആഷ്ലി കുര്യൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.