കെ.​​എ​​ഫ്.​​എ സൂ​​പ്പ​​ർ ക​​പ്പി​​ൽ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബി.​​എ​​സ്.​​സി.​​ബി ടീം

കെ.​​എ​​ഫ്.​​എ സൂ​​പ്പ​​ർ ക​​പ്പ്: ബി.​​എ​​സ്.​​സി.​​ബി ചാ​​മ്പ്യ​​ന്മാ​​ർ

മ​​നാ​​മ: ബ​​ഹ്റൈ​​ൻ കേ​​ര​​ള ഫു​​ട്ബാ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ സം​​ഘ​​ടി​​പ്പി​​ച്ച കെ.​​എ​​ഫ്.​​എ സൂ​​പ്പ​​ർ ക​​പ്പ്-2022 അ​​മ​​ച്വ​​ർ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ബ്ര​​ദേ​​ഴ്സ് സോ​​ക്ക​​ർ ക്ല​​ബ് ചാ​​മ്പ്യ​​ന്മാ​​രാ​​യി. 32 ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ത്ത ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മ​​നാ​​മ സ്റ്റാ​​ർ എ​​ഫ്.​​സി​​യെ ഒ​​ന്നി​​നെ​​തി​​രെ ര​​ണ്ടു ഗോ​​ളു​​ക​​ള്‍ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ബ്ര​​ദേ​​ഴ്സി​​നാ​​യി മാ​​നേ​​ജ​​ർ ഹി​​ഷാം, ഷ​​ബീ​​ർ (ക്യാ​​പ്റ്റ​​ൻ), ജ​​സീ​​ർ, സ​​യ്ദ്, ഹു​​സൈ​​ൻ, സ​​ഫ്​​​വാ​​ൻ, വി​​ഷ്ണു, പ്ര​​ണ​​വ്, ഷെ​​ഫീ​​ഖ്, അ​​ശ്വി​​ൻ, നി​​ഷാ​​ദ്, റാ​​ഷി​​ദ്, യാ​​സ​​ർ, ഷി​​ബി​​ലി എ​​ന്നി​​വ​​ർ അ​​ണി​​നി​​ര​​ന്നു.

ജ​​സീ​​ർ, സ​​യ്ദ് എ​​ന്നി​​വ​​ർ ബ്ര​​ദേ​​ഴ്സ് സോ​​ക്ക​​ർ ക്ല​​ബി​​നാ​​യി ഗോ​​ൾ നേ​​ടി. ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച ഗോ​​ൾ​​കീ​​പ്പ​​റാ​​യി സ​​ഫ്​​​വാ​​ൻ മു​​ഹ​​മ്മ​​ദി​​നെ​​യും ഡി​​ഫ​​ൻ​​ഡ​​റാ​​യി അ​​ശ്വി​​നെ​​യും തി​​ര​​ഞ്ഞെ​​ടു​​ത്തു. ടീം ​​മാ​​നേ​​ജ്മെ​​ന്‍റ്​ അം​​ഗ​​ങ്ങ​​ളാ​​യ കൃ​​ഷ്ണ​​ദാ​​സ്, ഷാ​​ഹി​​ർ ക​​ണ്ണൂ​​ർ, സ​​നൂ​​ബ് കോ​​ട്ട​​ക്ക​​ൽ, വി​​പി​​ൻ ക​​ണ്ണൂ​​ർ, അ​​ന​​സ് കോ​​ട്ട​​ക്ക​​ൽ എ​​ന്നി​​വ​​ർ ടീം ​​അം​​ഗ​​ങ്ങ​​ളെ അ​​ഭി​​ന​​ന്ദി​​ച്ചു.

Tags:    
News Summary - KFA Super Cup: B.S.C.B. Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.