കി​ങ്​ ഹ​മ​ദ് ഡ​യ​ലോ​ഗ്​ ആ​ൻ​ഡ്​ പീ​സ്​​ഫു​ൾ കോ ​എ​ക്​​സി​സ്റ്റ​ൻ​സ്​ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പ​ന​ത്തി​ന്​ തു​ട​ക്കം

മ​നാ​മ: കി​ങ്​ ഹ​മ​ദ് ഡ​യ​ലോ​ഗ്​ ആ​ൻ​ഡ്​ പീ​സ്​​ഫു​ൾ കോ ​എ​ക്​​സി​സ്റ്റ​ൻ​സ്​ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പ​നം അ​മേ​രി​ക്ക​യി​ൽ ന​ട​ന്നു. കി​ങ്​ ഹ​മ​ദ്​ സെ​ന്‍റ​ർ ഫോ​ർ ഡ​യ​ലോ​ഗ്​ ആ​ൻ​ഡ്​ പീ​സ്​​ഫു​ൾ കോ ​എ​ക്​​സി​സ്റ്റ​ൻ​സ്​ ചെ​യ​ർ​മാ​ൻ ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യാ​ണ്​ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ലോ​സ്​ ആ​ഞ്ജ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങ് സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം​കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

മു​ൻ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മൈ​ക്​ പോം​പി​യോ അ​ട​ക്ക​മു​ള്ള രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും ന​യ​ത​ന്ത്ര​ജ്​​ഞ​രും സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക, മ​ത മേ​ഖ​ല​യി​ലെ ​പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​വും സം​വാ​ദ​വു​മാ​ണ്​ ബ​ഹ്​​റൈ​ൻ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്.

ഈ ​സ​ന്ദേ​ശം ലോ​ക​ത്തൊ​ട്ടു​ക്കും പ്ര​ച​രി​പ്പി​ക്കാ​നു​ദ്ദേ​ശി​ച്ചാ​ണ്​ അ​വാ​ർ​ഡ്​ ന​ൽ​കു​ന്ന​തെ​ന്ന്​ ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. വി​വി​ധ സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഹി​ഷ്​​ണു​ത​യും സ​ഹ​വ​ർ​ത്തി​ത്വ​വും സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ മാ​നി​ച്ചാ​യി​രി​ക്കും അ​വാ​ർ​ഡ്​ ന​ൽ​കു​ക.

Tags:    
News Summary - King Hamad Dialogue and Peaceful Coexistence Beginning of the announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.