കിങ് ഫൈസൽ കോർണിഷ്
മനാമ: കിങ് ഫൈസൽ കോർണിഷിലെ സീ ഫേസ് നവീകരണപദ്ധതി മന്ത്രിതല സംഘം വിലയിരുത്തി. ആദ്യഘട്ട പദ്ധതിയാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് എന്നീ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംയുക്തമായി പദ്ധതി വിലയിരുത്തിയത്.
വാക് വേ, സൈക്കിൾ വേ, ഗ്രീൻ ഫീൽഡ് ഏരിയ, കളിസ്ഥലം, അഡ്മിൻ ഓഫിസ്, പമ്പ് റൂം, വാട്ടർ ടാങ്കുകൾ, ഇറിഗേഷൻ സിസ്റ്റം, പാർക്കിങ് ഏരിയ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ, അസി. അണ്ടർ സെക്രട്ടറി മർയം അബ്ദുല്ല അമീൻ, കാപിറ്റൽ സെക്രട്ടേറിയറ്റ് കൗൺസിൽ ചെയർമാൻ സാലിഹ് തറാദ എന്നിവരടക്കമുള്ളവരും ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്.
മനാമയിലെ സീ ഫ്രണ്ടേജ് പദ്ധതികൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി വാഇൽ വ്യക്തമാക്കി. പദ്ധതി പ്രദേശം 46,000 ചതുരശ്ര മീറ്ററിലാണുള്ളത്. ഇതിൽ ആദ്യ ഘട്ടത്തിൽ വാക്വേ, ഗെയിം ആൻഡ് േപ്ല ഏരിയകൾ, ഗ്രീൻ ഫീൽഡ്, സർവിസ് കെട്ടിടങ്ങൾ, റെസ്റ്റാറന്റുകൾ എന്നിവയാണ് ഒരുക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.