മനാമ: റോയൽ ബഹ്റൈൻ എയർഫോഴ്സ് (ആർ.ബി.എ.എഫ്) അഭിമാനമാണെന്ന് സേനയുടെ പരമോന്നത കമാൻഡർ കൂടിയായ ഹമദ് രാജാവ് പറഞ്ഞു. സേനാംഗങ്ങളുടെ നിശ്ചയദാർഢ്യത്തെയും സവിശേഷമായ കഴിവുകളെയും അദ്ദേഹം പ്രശംസിച്ചു.
ആർ.ബി.എ.എഫ് സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. രാജാവിനെ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ സ്വാഗതം ചെയ്തു. റോയൽ ഗാർഡ് കമാൻഡറും നാഷനൽ സെക്യൂരിറ്റി അഡ്വൈസറുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും രാജാവിനൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തെ ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ തിയാബ് ബിൻ സഖർ അൽ നുഐമി, ആർ.ബി.എ.എഫ് കമാൻഡർ എയർ വൈസ് മാർഷൽ ശൈഖ് ഹമദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിച്ചു.
ആർ.ബി.എ.എഫിന്റെ പുതിയ സംയോജിത സൈനിക സംവിധാനങ്ങൾ രാജാവിനോട് വിശദീകരിച്ചു. രാജാവിനെ സ്വാഗതം ചെയ്തുകൊണ്ട് സേനയുടെ വിമാനങ്ങൾ ഫ്ലൈ-പാസ്റ്റ് നടത്തി. ഏറ്റവും ആധുനികമായ സൈനിക വിമാനങ്ങളിൽ ഒന്നായ 'F-16 ബ്ലോക്ക് 70' യുദ്ധവിമാനങ്ങൾ സേനക്ക് ലഭിച്ചതിൽ രാജാവ് അഭിനന്ദനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.