മനാമ: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ പിന്നാക്ക സമുദായത്തിലെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച നവോത്ഥാന നായകനായിരുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് തിരൂർ മുനിസിപ്പൽ പ്രസിഡന്റ് ഹസീം ചെമ്പ്ര പറഞ്ഞു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി മനാമ കെ.എം.സി.സി ഹാളിൽ നടത്തിയ സി.എച്ച് അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു. കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് ശംസുദ്ദീൻ വെള്ളികുളങ്ങര അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. പൊരുതുന്ന ഫലസ്തീനികൾക് വേണ്ടിയുള്ള പ്രാർഥനക്ക് കേരള സംസ്ഥാന ജംഇയത്തുൽ ഉലമ കോഴിക്കോട് ജില്ലാ ജനറൽ സെക്രെട്ടറി അഹമ്മദ് ബാഖവി അരൂരും, ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിജ്ഞക്ക് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് വില്യപ്പള്ളിയും നേതൃത്വം നൽകി. രണ്ടാമത് സി.എച്ച് സ്മാരക സാംസ്കാരിക അവാർഡ് കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി പ്രഖ്യാപിച്ചു. ഗ്രന്ഥകാരനും മുസ്ലിം ലീഗ് നേതാവുമായ എം.സി. ഇബ്രാഹീമാണ് അവാർഡ് ജേതാവ്.
സി.എച്ച് സെന്റർ ഫണ്ട്, ഡൽഹിയിൽ നിർമിക്കുന്ന ഖായിദെ മില്ലത്ത് ആസ്ഥാന മന്ദിരത്തിനുള്ള ഫണ്ട് എന്നിവയിൽ മികച്ച പ്രവർത്തനം നടത്തിയ ജില്ലയിലെ മണ്ഡലം കമ്മിറ്റികളെ ആദരിച്ചു.
കെ.എം.സി.സി പ്രവർത്തകർക്കിടയിലെ എഴുത്തുകാർക്ക് പ്രോത്സാഹനം നൽകുന്നതിന് വേണ്ടി പുറത്തിറക്കുന്ന വെബ്സിൻ ‘മരുപ്പച്ച’ കവർ പേജ് കെ.എം.സി.സി ട്രഷറർ റസാഖ് മൂഴിക്കൽ പ്രകാശനം ചെയ്തു. കെ.എം.സി.സി സംസ്ഥാന ആക്ടിങ് സെക്രട്ടറി റഫീഖ് തോട്ടക്കാര , ഭാരവാഹികളായ ഗഫൂർ കയ്പമംഗലം , ശരീഫ് വില്യാപ്പള്ളി , ഷാജഹാൻ കൈതപ്പൊയിൽ , എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ സുഹൈൽ മേലടി ,ഫൈസൽ കണ്ടീതായ, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, അഷ്റഫ് നരിക്കോടൻ എന്നിവർ നേതൃത്വം നൽകി. ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി മുനീർ ഒഞ്ചിയം സ്വാഗതവും ജില്ല സെക്രട്ടറി മുഹമ്മദ് ഷാഫി വേളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.